ഖരമാലിന്യ സംസ്‌ക്കരണത്തിന് നാല് കോടി രൂപയുടെ പദ്ധതി
വടക്കാഞ്ചേരി: നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ശുചിത്വമിഷന് സമര്‍പ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നാലു കോടി 41 ലക്ഷം രൂപയുടെ പദ്ധതിയാണ് ശുചിത്വമിഷന് സമര്‍പ്പിച്ചത്. 15400000 കേന്ദ്ര വിഹിതവും 10200000 സംസ്ഥാന വിഹിതവും 18400000 രൂപ നഗരസഭ വിഹിതവുമുണ്ട്.
ലൈഫ് ഭവന പദ്ധതിയുടെ നാലാം ഘട്ടം അപേക്ഷ ക്ഷണിക്കുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭയില്‍ നിന്നു കെട്ടിട നിര്‍മാണ അനുമതി സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
ഇതു വരെ 778 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. ആദ്യ മൂന്നു ഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു ജൂലായ് 15വരെ നഗരസഭയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും സമയം അനുവദിച്ചു.
ആര്‍ദ്രം മിഷന്റെ കുടുംബ ഡോക്ടര്‍ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ഷുഗര്‍, പ്രഷര്‍, പരിശോധിക്കുന്നതിനും ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായവര്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കുന്നതിനും ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായങ്ങള്‍ നല്‍കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
അപേക്ഷ ജൂലായ് രണ്ടിനകം നഗരസഭയില്‍ നല്‍കണം. ഡോ. പി.കെ ബിജുഎം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പെരിങ്ങണ്ടൂര്‍ മെഡിക്കല്‍ കോളജ് കീമോ ഡെകെയര്‍ സെന്റര്‍ ജങ്ഷനില്‍ അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് വെയിറ്റിങ് ഷെഡ് നിര്‍മിക്കാനും നഗരസഭയുടെ വഴിവിളക്കുകള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തത് കൊണ്ടു അടിയന്തിരമായി ഒറ്റതവണ അറ്റകുറ്റപണികള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. വൈസ്‌ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, ലൈലാ നസീര്‍, ജയപ്രീത മോഹന്‍, ടി.എന്‍ ലളിത ,എം.ആര്‍ സോമനാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."