മാറാടി ഗ്രാമപഞ്ചായത്തില്‍ കോളനി നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു
മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കൊള്ളിക്കാട്ട്‌ശ്ശേരി കോളനിയേയും 13-ാം വാര്‍ഡിലെ കാടംപാറ കോളനിയേയും അംബേദ്ക്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
കോളനിയിലെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോളനിയിലെ പ്രധാന കുടിവെള്ള പദ്ധതിയായ കൊള്ളിക്കാട്ട്‌ശ്ശേരി കുടിവെള്ള പദ്ധതി വിപുലീകരിച്ച് കോളനി നിവാസികള്‍ക്ക് വാട്ടര്‍ കണക്ഷനുകള്‍ നല്‍കും. വിവാഹം, സമ്മേളനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാനുള്ള സൗകര്യത്തില്‍ കോളനിയില്‍ അത്യാധുനീക സൗകര്യത്തോടെ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കും. കോളനിയിലെ മുഴുവന്‍ റോഡുകളുടെയും ടാറിംഗും നടപ്പാതകള്‍ കോണ്‍ഗ്രീറ്റും ചെയ്ത് സഞ്ചാര യോഗ്യമാക്കും.
കോളനിയിലെ വനിതകള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കും. കോളനിയില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. ലൈബ്രറിയോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപഠന മുറി നിര്‍മിക്കും. കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10ലക്ഷം രൂപ നീക്കിവയ്ക്കും. പായിപ്ര പഞ്ചായത്തിലെ പായിപ്ര കോളനിയേയും മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മണിയംന്തടം കോളനിയേയും മൂവാറ്റുപുഴ നഗരസഭയിലെ രണ്ടാര്‍ കോളനിയേയും നേരത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പദ്ധതി നിര്‍വ്വഹണത്തില്‍ വ്യാപകമായ പരാതി ഉയരുകയും പദ്ധതി യഥാസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മാറാടി പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളായ നിര്‍മിതി കേന്ദ്രത്തിനേയൊ കെല്ലിനേയോ എല്‍പ്പിക്കണമെന്നാവശ്യമുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."