അനധികൃത റേഷന്‍ കൈപ്പറ്റിയ 50 പേര്‍ക്കെതിരേ നടപടി
പള്ളിക്കര: നിയമവിരുദ്ധമായി ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പെടുത്തി അനധികൃതമായി റേഷന്‍ കൈപറ്റിയ 50 പേരുടെ റേഷന്‍ കാര്‍ഡ് പെരുമ്പാവൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം കുന്നത്തുനാട്, ഒക്കല്‍ പഞ്ചായത്തുകളില്‍ സപ്ലൈഓഫീസര്‍ എന്‍.ബി സൈനബയുടെ നേതൃത്വത്തില്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി ബി.പി.എല്‍ ലിസ്റ്റ് റ്റിലുള്ളവരെ കണ്ടെത്തിയത്. കുന്നത്തുനാട് പഞ്ചായത്തില്‍ പടിഞ്ഞാറെ മോറക്കാലയില്‍ നടത്തിയ പരിശോധനയില്‍ 45 വീടുകള്‍ 43 ഉം അനധികൃതമാണെന്ന് കണ്ടെത്തുകയുണ്ടായി.
അനധികൃതമായി ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചുള്ള നടപടി എടുക്കുന്നതോടൊപ്പം ലിസ്റ്റില്‍ നിന്ന് പേര് വെട്ടിമാറ്റുകയും ഭക്ഷ്യ ഭദ്രത നിയമം(എന്‍.എഫ്.എസ്) നടപ്പിലാക്കിയതിന് ശേഷമുള്ള കാലയളവിലെ സാധനങ്ങളുടെ മാര്‍ക്കറ്റവില ഈടാക്കുയും ചെയ്യുന്നതോടടൊപ്പം തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും.
വരും ദിവസങ്ങളില്‍ പരിശോധന വ്യാപകമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍, സ്വന്തമായി നാല് വീലുള്ള വാഹനമുള്ളവര്‍,പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍, പ്രാവാസികള്‍, 25000 ത്തിലധികം മാസവരുമാനമുള്ളവര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.
ജില്ല സപ്ലൈ ഓഫീസില്‍ ലഭിച്ച പരാതിയെതുടര്‍ന്നാണ് താലൂക്ക് ഓഫീസര്‍ വ്യാപകമായ പിരശോധന നടത്തിയത്. നേരത്തെ മുതല്‍ ബി.പി.എല്‍ ലിസ്റ്റില്‍ നിരവധി അനധികൃതര്‍ കേറികൂടിയിട്ടുണ്ടന്ന് വ്യാപകമായ പരാതി ഉണ്ടായിരുന്നു. അര്‍ഹതയുള്ള പലരും പുറത്തായതായും ആക്ഷേപം ഉണ്ട്. പ്രയോറിറ്റി ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വാര്‍ഡ് ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്ത് ലിസ്റ്റ് തയ്യാറാക്കണമെന്ന നിയമം ഒരു പഞ്ചായത്തും പാലിച്ചിട്ടില്ല.
ഇതിനിടയില്‍ താലൂക്കിന് കീഴിലെ മുഴുവന്‍ റേഷന്‍ കാര്‍ഡും പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നടപടിക്ക് മുമ്പ് അനധികൃതമായി ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ടങ്കില്‍ വരും ദിവസങ്ങളില്‍ താലൂക്കില്‍ നേരിട്ടെത്തി അപേക്ഷനല്‍കുന്നവരെ ശിക്ഷാ നടപടിയില്‍ നിന്നും ഒഴിവാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."