HOME
DETAILS
MAL
പെരിന്തല്‍മണ്ണ നഗരസഭ മറന്നു; ആനക്കുണ്ട് കുളം മാലിന്യക്കുണ്ടായി
backup
June 27 2018 | 08:06 AM
പെരിന്തല്‍മണ്ണ: ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ പദ്ധതി നടപ്പാക്കുന്ന നഗരസഭ നഗരമധ്യത്തില്‍ മാനത്തുമംഗലം ബൈപാസ് ജങ്ഷനില്‍ കുളം മലിനമായതു കാണുന്നില്ല. ടൗണിലെ ആനക്കുണ്ട് കുളമാണ് മാലിന്യം നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാതായത്. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മരങ്ങളില്‍നിന്ന് ഇലകള്‍ വീണ് അഴുകുന്നതും കുളത്തിലെ വെള്ളം മലിനമാക്കുന്നു.
മുന്‍കാലത്ത് പാടശേഖരത്ത് സജീവ കൃഷി നടന്നിരുന്ന കാലത്ത് കാലികളെ കഴുകാനും ജലസേചനത്തിനുമുള്പ്പെടെ ഉപയോഗിച്ചിരുന്ന കുളമായിരുന്നിത്. കുളം നവീകരിച്ച് ഉപകാരപ്രദമാക്കിയാല് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന വലിയങ്ങാടി മാനത്തുമംഗലം ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാകും.
കുളത്തിലെ വെള്ളം പമ്പ് ചെയ്ത് പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുന്ന തരത്തില്‍ ചെറിയ ജലസേചന പദ്ധതി നടപ്പാക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."