HOME
DETAILS

പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 150ാം സ്ഥാനത്ത്; പാകിസ്താനും അറബ് രാഷ്ട്രങ്ങളും ഇന്ത്യയെക്കാള്‍ ഏറെ മുന്നില്‍

  
backup
March 17 2019 | 07:03 AM

india-lags-behind-its-neighbours-on-womens-representation-in-parliament
ന്യൂഡല്‍ഹി: രാജ്യം ഒരിക്കലൂടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യന്‍ നിയമനിര്‍മാണമേഖലയിലെ സ്ത്രീപ്രാതിനിധ്യത്തെ കുറിച്ചു വീണ്ടും ചര്‍ച്ചയാവുന്നു. ഇന്ദിരാഗാന്ധിയെ പോലുള്ള ശക്തയായ പ്രധാനമന്ത്രിയും സോണിയാഗാന്ധിയെയും മമതാ ബാനര്‍ജിയെയും പോലുള്ള കരുത്തുരായ രാഷ്ട്രീയ നേതാക്കളും ഇന്ത്യന്‍ വനിതകളില്‍ നിന്ന് ഉണ്ടായെങ്കിലും പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 150 ആണ്. അറബ് രാജ്യങ്ങളും അയല്‍രാഷ്ട്രങ്ങളായ പാകിസ്താനും ബംഗ്ലാദേശുമെല്ലാം ഇന്ത്യയുടെ എത്രയോ മുകളിലുമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പാര്‍ലമെന്റിന്റെ അധോസഭയായ ലോക്‌സഭയില്‍ 66 വനിതാ അംഗങ്ങള്‍ ആണുള്ളത്. ഇതാവട്ടെ ആകെയുള്ള 545 സീറ്റിന്റെ 12 ശതമാനമേ വരൂ. വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ആഗോള ശരാശരി 24 ശതമാനം ആണ്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയാണ് സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തുള്ളത്. ഇവിടെ 80 അംഗ പാര്‍ലമെന്റിലെ 49 അംഗങ്ങളും സ്ത്രീകളാണ്, ആകെ 61 ശതമാനം. തൊട്ടുപിന്നില്‍ കമ്യൂണിസ്റ്റ് രാജ്യമായ കൂബയാണ്. 605 അംഗ സഭയില്‍ 322 ഉം വനിതകളാണ്, അതായത് 53.2 ശതമാനം. മറ്റൊരു സോഷ്യലിസ്റ്റ് രാഷ്ട്രമായ ബോളീവിയയാണ് മൂന്നാംസ്ഥാനത്തുള്ളത്. ഇവിടെ 130ല്‍ 69 അംഗങ്ങള്‍ (53.1 ശതമാനം) സ്ത്രീകളാണ്. മെക്‌സിക്കോ (48 ശതമാനം), സ്വീഡന്‍ (47 ശതമാനം), കരീബിയന്‍ രാജ്യമായ ഗ്രെനഡ (46.7 ശതമാനം), നമീബിയ (46.2 ശതമാനം), കോസ്റ്റാറിക്ക (45 ശതമാനം), നിക്കരാഗ്വ (44 ശതമാനം), ദക്ഷിണാഫ്രിക്ക (42 ശതമാനം) എന്നിവയാണ് ആദ്യ പത്തുസ്ഥാനങ്ങളിലെ രാജ്യങ്ങള്‍. അല്‍ജീരിയ (25.8 %), ഇറാഖ് (25.2 %), യു.എ.ഇ (22.5 %), സഊദി അറേബ്യ (19.9 %), ലിബിയ (16 %), ജോര്‍ദ്ദാന്‍ (15.4), ബഹ്‌റൈന്‍ (15 %), ഈജിപ്ത് (14.9 %), സിറിയ (13.2) എന്നീ അറബ് രാഷ്ട്രങ്ങള്‍ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. അയല്‍രാഷ്ട്രങ്ങളായ നേപ്പാള്‍ (32.7 ശതമാനം), അഫ്ഗാനിസ്താന്‍ (27 ശതമാനം), ചൈന (24.9 %), ബംഗ്ലാദേശ് (20.6%), പാകിസ്താന്‍ (20.2 %) എന്നിവയും വന്‍ശക്തികളായ ബ്രിട്ടണ്‍ (32 ശതമാനം), അമേരിക്ക (23%), റഷ്യ (15 %) എന്നിവയും ഇന്ത്യക്കു മുകളിലാണ്. അതേസമയം, ജപ്പാന്‍ (10 %), ഖത്തര്‍ (9.9 %), ഇറാന്‍ (5.9 %), ശ്രീലങ്ക (5.3 %), കുവൈത്ത് (4.6) എന്നീ ഏഷ്യന്‍ രാജ്യങ്ങളിലെ വനിതാ പ്രാതിനിധ്യം ഇന്ത്യയിലെതിനേക്കാളും പരിതാപകരമാണ്. കണക്കുകള്‍ ലഭ്യമായതില്‍ പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് പപുവാ ന്യൂഗിനിയയും ദക്ഷിണ പസഫികിലെ കൊച്ചു ദ്വീപായ വന്വാതു, പടിഞ്ഞാറന്‍ പസഫികിലെ മറ്റൊരു ചെറുദ്വീപ് മൈക്രോനേഷ്യയുമാണ്. ഇവിടെ മൂന്നിടത്തും സ്ത്രീ പ്രാതിനിധ്യമേയില്ല. സോളമന്‍ ദ്വീപുകളിലെയും യമനിലെയും ഒമാനിലെയും സഭകളില്‍ ഓരോ സ്ത്രീകള്‍ വീതം അംഗങ്ങളായുണ്ട്്. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പാസ്സായിട്ടില്ല. അധികാരത്തിലേറിയാല്‍ നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചവയില്‍ ഇതുവരെ സ്ത്രീകള്‍ക്ക് ഏറ്റവുമധികം പ്രാതിനിധ്യം നല്‍കിയത് തൃണമൂല്‍ കോ്ണ്‍ഗ്രസ്സാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി പ്രഖ്യാപിച്ച പട്ടികയില്‍ 41 ശതമാനമാണ് സ്ത്രീകള്‍ക്കു പ്രാതിനിധ്യം നല്‍കിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  24 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  31 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  42 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago