ലഹരി നിര്‍മാര്‍ജനത്തിന് കൂട്ടായ പരിശ്രമം ആവശ്യം'
മലപ്പുറം: ലഹരി നിര്‍മാര്‍ജനത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നു പി. ഉബൈദുല്ല എം.എല്‍.എ. മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കളെ വഴിതെറ്റിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ സമൂഹം ഉണരണമെന്നും ലഹരിയിലേക്കു വഴിതെറ്റുന്ന സാഹചര്യങ്ങള്‍ മനസിലാക്കി രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്പേഴ്സന് സി.എച്ച് ജമീല അധ്യക്ഷയായി
മലപ്പുറം നഗരസഭ, എക്സൈസ്-പൊലിസ് വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്‍.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, നഗരസഭാ വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ. കൃഷ്ണമൂര്‍ത്തി, എന്‍.എസ്.എസ് കോഡിനേറ്റര്‍ എം.പി സമീറ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ മുഹമ്മദ് റഷീദ്, വിമുക്തി കോഡിനേറ്റര്‍ ബി. ഹരികുമാര്‍, മനോജ് കുമാര്‍ സംസാരിച്ചു.
ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി മലപ്പുറം നഗരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വിവിധ കോളജുകളിലെ എന്‍.എസ്.എസ് യൂനിറ്റും ലഹരി വിരുദ്ധ പ്രവര്‍ത്തകരും രക്ഷിതാക്കളും ഉദ്യോഗസ്ഥരും കണ്ണികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."