തെലങ്കാനയില്‍ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ട സംഭവം കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍
ഹെദരാബാദ്: തെലങ്കാനയില്‍ ഒമ്പത് അന്തര്‍സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലിസ്. മുഖ്യപ്രതിയെ തെലങ്കാന പൊലിസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശി സജ്ഞയ് കുമാറാണ് അറസ്റ്റിലായത്. ശീതള പാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊന്ന ശേഷം മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളിയതാണെന്നാണ് പൊലിസ് പറയുന്നത്.
കൊല്ലപ്പെട്ട മക്സൂദ് ആലമിന്റെ മകളുമായി സജ്ഞയ് കുമാറിന് ബന്ധമുണ്ടായിരുന്നതായും ബന്ധം പിരിഞ്ഞതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലിസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പരിക്കുകളൊന്നും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍.
മരിച്ചവരില്‍ ആറുപേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. മറ്റു മൂന്ന് പേര് ഇവര്‍ക്ക് സമീപം താമസിക്കുന്നവരുമാണ്. മക്സൂദ് ആലം, ഭാര്യ നിഷ, അവരുടെ മൂന്ന് മക്കള്‍, മൂന്ന് വയസ്സുള്ള പേരമകന്, തൃപുരയില്‍ നിന്നുള്ള ഷക്കീല്‍ അഹമ്മദ്, ബീഹാറില്‍ നിന്നുള്ള ശ്രീറാം, ശ്യം എന്നിവരുടെ മൃതദേഹമാണ് ഇവര്‍ താമസിച്ചിരുന്നതിന് സമീപത്തെ കിണറ്റില്‍ നിന്ന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."