HOME
DETAILS

സ്‌കൂള്‍ ബസി'ല്‍ രാഷ്ട്രീയ വിവാദം

  
backup
June 27 2018 | 08:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

 

മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ സ്‌കൂള്‍ ബസ് വിതരണത്തെച്ചൊല്ലി ഭരണസമിതി യോഗത്തില്‍ ബഹളം. ജില്ലാപഞ്ചായത്തിനു കീഴിലുള്ള 32 സ്‌കൂളുകള്‍ക്കു സ്‌കൂള്‍ ബസ് കൈമാറിയ ചടങ്ങ് അലങ്കോലമായെന്നാണ് പ്രതിപക്ഷ ആരോപണം. സ്‌കൂള്‍ ബസുകള്‍ വിതരണം ചെയ്യാന്‍ വൈകിയതും വാഹനത്തിന്റെ മുഴുവന്‍ രേഖകളും ലഭിക്കാത്തതും കാരണം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകുന്നില്ലെന്നും ആരോപണമുയര്‍ന്നു.
ആരോപണങ്ങള്‍ക്കു മറുപടിയുമായി ഭരണപക്ഷവും രംഗത്തെത്തി. ബസ് കൈമാറ്റ ചടങ്ങിനു പന്തലടക്കം വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും പൊലിസ് ഇതു പൊളിച്ചുമാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. സിവില്‍ സ്റ്റേഷന്‍ കവാടത്തിന്റെ മുന്‍വശത്തായിരുന്നു ബസ് കൈമാറ്റ ചടങ്ങിനു വേദിയൊരുക്കിയിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും ധര്‍ണകളും മാര്‍ച്ചുകളും സ്ഥിരമായതോടെ ഇവിടെവച്ചുള്ള പരിപാടികള്‍ പൊലിസ് വിലക്കിയിരുന്നു. എന്നാല്‍, ജില്ലാപഞ്ചായത്തിന്റെ പൊതുപരിപാടിയായതിനാല്‍ ഡിവൈ.എസ്.പിയുടെയും എസ്.ഐയുടെയും പ്രത്യേക അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിക്കായി തലേ ദിവസം സൗകര്യമൊരുക്കിയെങ്കിലും പരിപാടി നടക്കുന്നതിന്റെ അല്‍പ സമയം മുന്‍പു പൊലിസ് ഇടപെട്ടു ബലമായി പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നു മറുവശത്തു താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതാണ് പരിപാടി അലങ്കോലപ്പെടാന്‍ കാരണമെന്നു വികസന ക്ഷേമ സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ വിശദീകരിച്ചു. സി.പി.എം നേതാക്കള്‍ ഇടപെട്ടാണ് പൊലിസിനെക്കൊണ്ടു വേദി പൊളിച്ചുമാറ്റിയതെന്നും ജില്ലാപഞ്ചായത്തിനോടു പൊലിസ് കാണിച്ച അവഗണനയാണിതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുസ്ഥലങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നതാണ് തെറ്റെങ്കില്‍ സി.പി.എം മന്ത്രിമാര്‍ പങ്കെടുക്കുന്ന നിരവധി പരിപാടികള്‍ പൊതുസ്ഥലങ്ങളില്‍ നടക്കാറുണ്ടെന്നും ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞു. നിപാ വൈറസ് ഭീതി മൂലം സ്‌കൂള്‍ തുറക്കാന്‍ വൈകിയതാണ് സ്‌കൂള്‍ ബസുകള്‍ വിതരണം ചെയ്യാന്‍ താമസിച്ചതെന്നും വാഹനത്തിന്റെ മുഴുവന്‍ രേഖകളും ലഭ്യമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരനും വിശദീകരിച്ചു.
തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ കരാര്‍ പുതുക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കും. ജില്ലാപഞ്ചായത്തിന്റെ 27 പദ്ധതികളുടെ ടെന്‍ഡര്‍ യോഗം അംഗീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago