സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ കൈകോര്‍ത്ത് സി.പി.എം ജനകീയ പ്രതിരോധം
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ സി.പി.എം സംഘടിപ്പിച്ച ജനകീയ പ്രതിരോധത്തില്‍ കോഴിക്കോട് നഗരവും കൈകോര്‍ത്തു. നടക്കാവ് വണ്ടണ്ടിപ്പേട്ട മുതല്‍ പുഷ്പ കവല വരെ സി.പി.എം ടൗണ്‍ ഏരിയാ കമ്മിറ്റിയും പുഷ്പ മുതല്‍ മീഞ്ചന്ത വരെ സൗത്ത് ഏരിയാ കമ്മിറ്റിയും ശൃംഖല തീര്‍ത്തു.
മുതലക്കുളത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ജനകീയ പ്രതിരോധം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. കേളുഏട്ടന്‍ പഠനകേന്ദ്രം ചെയര്‍മാന്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനകീയ പ്രതിരോധത്തില്‍ ജില്ലാ അതിര്‍ത്തിയായ പൂഴിത്തല മുതല്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടി വരെ 80.03 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടണ്ടര ലക്ഷം പേര്‍ പങ്കെടുത്തതായി സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ അധ്യക്ഷ പ്രസംഗത്തില്‍ അവകാശപ്പെട്ടു.
കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖരുള്‍പ്പെടെയുള്ളവര്‍ ശൃംഖലയില്‍ പങ്കാളികളായി. വൈകീട്ട് മൂന്നോടെ തന്നെ ചെറു സംഘങ്ങളായി വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ തമ്പടിച്ചിരുന്നു. വ്യത്യസ്ത തൊഴിലാളി മേഖലകളിലെ പ്രവര്‍ത്തകര്‍ ചെറുജാഥകളായാണ് നഗരത്തില്‍ പ്രവേശിച്ചത്.
എം.എല്‍.എമാരായ പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടണ്ടി , ഡോ. എ അച്യുതന്‍, കെ.ജെ.എന്‍, മുഹമ്മദ് റിയാസ്, മേയര്‍ പ്രൊഫ. എ.കെ പ്രേമജം, പോള്‍ കല്ലാനോട്, ജയപ്രകാശ് കാര്യാല്‍, ഡോ. കെ.എന്‍ ഗണേഷ്, ടി.എ റസാഖ്, പത്മന്‍ പന്തീരാങ്കാവ്, വിജയലക്ഷ്മി, എ രത്‌നാകരന്‍, കെ.ആര്‍ മോഹന്‍ദാസ്, കോയാ മുഹമ്മദ്, വില്‍സന്‍ സാമുവല്‍, രമേശ്, സന്തോഷ് പാലക്കട, സാവിത്രി ശ്രീധര്‍, ഡോ. കെ ഗോപാലന്‍കുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."