തോപ്പുംപടിയില്‍ പൊടി ശല്യം രൂക്ഷം;കച്ചവടക്കാരും യാത്രക്കാരും ദുരിതത്തില്‍
മട്ടാഞ്ചേരി:കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതിനെ തുടര്‍ന്ന് തോപ്പുംപടിയില്‍ പൊടി ശല്യം രൂക്ഷമായി.രണ്ട് മാസം മുമ്പ് വെട്ടി പൊളിച്ച റോഡുകള്‍ നന്നാകാത്തതാണ് പൊടി ശല്യം രൂക്ഷമാകാന്‍ കാരണം.മൂക്ക് പൊത്തി കൊണ്ടല്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.പൊടി ശല്യം മൂലം ഏറ്റവും ദുരിതമനുഭവിക്കുന്നത് ഇവിടത്തെ കച്ചവടക്കാരും സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ്.വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ രൂക്ഷമായ രീതിയിലാണ് പൊടിയടിക്കുന്നത്.തൂവാല ഉപയോഗിച്ച് മൂക്ക് പൊത്തുന്നുണ്ടെങ്കിലും നിരന്തരം പൊടിയടിക്കുന്നതിനാല് പലര്‍ക്കും ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഒരു മാസം കൊണ്ട് പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന ധാരണയിലാണ് ജോലികള്‍ ആരംഭിച്ചത്.എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും ജോലികള്‍ പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന് കരാറുകാരനെ മാറ്റുകയും മൂന്ന് പേര്‍ക്കായി ജോലികള്‍ വീതിച്ച് നല്‍കുകയും ചെയ്തു.എന്നിട്ടും ജോലികള്‍ ഇഴഞ്ഞ് തന്നെ നീങ്ങുകയാണ്.ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ റോഡിന്റെ പുനര്‍നിര്‍മാണം നടക്കുകയുള്ളൂ.അതിനാല്‍ പൈപ്പിടല്‍ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."