തമിഴ്നാട് എം.എല്‍.എമാരുടെ അയോഗ്യത: ഹരജി തള്ളി, മൂന്നാം ജഡ്ജിയെ നിയമിച്ചു
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തിയ എം.എല്‍.എമാരെ അയോഗ്യരാക്കിയ കേസ് സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന എം.എല്‍.എമാരുടെ ഹരജി തള്ളി. കേസില്‍ കാലതാമസം നേരിടുമെന്നതിനാലാണ് ഹരജി തള്ളിയത്.
കേസ് വേഗത്തിലാക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതി ജഡ്ജി സത്യനാരായണയെ കേസ് പരിഗണിക്കുന്നതിനായി മൂന്നാം ജഡ്ജിയായി സുപ്രിം കോടതി നിയമിച്ചു. മദ്രാസ് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ കേസില്‍ വ്യത്യസ്ത വിധി പുറപ്പെടുവിച്ചതിനാലാണ് മൂന്നാം ജഡ്ജിയെ നിയമിച്ചത്. അയോഗ്യത ചോദ്യം ചെയ്തു 17 എം.എല്‍.എമാരാണ് ഹരജി നല്‍കിയത്.
മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ 18 എം.എല്‍.എമാര്‍ക്കെതിരേ 1986ലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. ടി.ടി.വി ദിനകരനു പിന്തുണ പ്രഖ്യാപിച്ചാണ് എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചത്. 2017 സെപ്തംബര്‍ 18നാണ് എം.എല്‍.എമാരെ സ്പീക്കര്‍ പി. ധനപാല്‍ അയോഗ്യരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."