അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം: റെയിവേ സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
കാസര്‍കോട്: കൊച്ചുവേളി മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ യുവജന പ്രതിഷേധമിരമ്പി. കാസര്‍കോട് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. കാസര്‍കോടിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സി.ജെ സജിത്ത് അധ്യക്ഷനായി. കെ. മണികണ്ഠന്‍, കെ. സബീഷ്, രേവതി കുമ്പള, ജെ. സജിത്ത് സംസാരിച്ചു.
സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ 17 സ്റ്റേഷനുകളിലും ബഹുജന സമരം:പി. കരുണാകരന്‍
കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാനുള്ള സമരം ജില്ലയുടെ ആകെയുള്ള വികാരമാണെന്ന് പി. കരുണാകരന്‍ എം.പി. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് മണ്ഡലത്തതിലെ 17 റെയില്‍വേ സ്റ്റേഷനുകളിലും ബഹുജന സമരം തുടങ്ങും. അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരാഹാരം കിടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിവന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലിസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരം കിടന്ന പദ്മരാജനെയാണ് ഇന്നലെ വൈകിട്ടോടെ പൊലിസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റിയത്. ഇതേ തുടര്‍ന്ന് യൂത്ത് കോണ്ഗ്രന്‍സ് പാര്‍ലമെന്ററി നേതാവ് സാജിദ് മവ്വല്‍ നിരാഹാര സമരം തുടങ്ങി. അതിനിടെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരം കിടന്ന സമര പന്തല്‍ സന്ദര്‍ശിച്ചു.
അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം:എസ്.ടി.യു
കാസര്‍കോട്: തൊഴിലാളികളുള്‍പ്പെടെ പാവപ്പെട്ടവരും സാധാരണക്കാരുമായ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനമായ കസര്‍കോട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണെമെന്ന് എസ്.ടി.യു ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഉത്തരമലബാറിലെ മര്‍മ പ്രധാനമായ സ്റ്റേഷനില്‍ സാധാരണക്കാര്‍ക്ക് അടിയന്തിരഘട്ടത്തില്‍ അനിവാര്യമായ വണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.
ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നം ഉയര്‍ത്തിപിടിച്ച് ശ്രദ്ധേയമായ തരത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയ മുസ്്‌ലിം ലീഗ് കമ്മിറ്റിയെയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെയും യോഗം അഭിനന്ദിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. എസ.ടി.യു ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജി അധ്യക്ഷനായി. ഷറീഫ് കൊടവഞ്ചി, കെ.പി മുഹമ്മദ് അഷ്‌റഫ്, മുംതാസ് സെമീറ, ബി.കെ അബ്ദുസമദ്, ടി. അബ്ദുല്‍ റഹ്്മാന്‍ മേസ്തി, അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, ഷംസുദ്ധീന്‍ ആയിറ്റി, എം.എ മക്കാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."