പ്രത്യയശാസ്ത്രത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍: സി.പി.എം
ചെന്നൈ: പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. എന്നാല്‍, രാജ്യത്തെ നിലവിലെ രാഷ്ട്രീയസാഹചര്യമാണ് തങ്ങളെ കോണ്‍ഗ്രസ്സുമായും ഡി.എം.കെയുമായും സഖ്യം ചേരാന്‍ പ്രേരിപ്പിച്ചതെന്ന് തമിഴ്നാട് സി.പി.എം സെക്രട്ടറിയും പി.ബി അംഗവുമായ ജി. രാമകൃഷ്ണന് പറഞ്ഞു.
ബി.ജെ.പി അധികാരത്തില്‍ വരുന്നതിനെക്കുറിച്ച് ഒരു പോലെ ആശങ്കയിലായിരുന്നു സഖ്യത്തിലുള്ള എല്ലാവരും,മതനിരപേക്ഷയെ തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രത്തില്‍ ബി.ജെ.പിയും സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ തരണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളില്‍ പ്രത്യക്ഷമായ വൈരുദ്ധ്യം വെച്ചു പുലര്‍ത്തുന്ന കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാമകൃഷ്ണന്.
തമിഴ്നാട്ടില്‍ രണ്ടു സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്.
കോയമ്പത്തൂരിലും മധുരയിലുമാണ് സി.പി.എം മല്‍സരിക്കുന്നത്. മുന്‍ എം.പി പി.ആര്. നടരാജന്, സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന് എസ്.വെങ്കടേശന് എന്നിവരാണ് യഥാക്രമം സ്ഥാനാര്‍ഥികള്‍. രണ്ടും വിജയ പ്രതീക്ഷ മണ്ഡലങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."