കമ്മിഷന്‍ അംഗങ്ങളെ ജീവനക്കാര്‍ ഘരാവൊ ചെയ്തു
കോഴിക്കോട്: ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്നാരോപിച്ച് ന്യൂനപക്ഷ കമ്മിഷന്‍ അംഗങ്ങളെ കലക്ടറേറ്റ് ജീവനക്കാര്‍ ഘരാവോ ചെയ്തു. ഇന്നലെ നടന്ന കമ്മിഷന്‍ ഫുള്‍ടൈം സിറ്റിങ്ങിനിടെയാണ് സംഭവം. ജീവനക്കാരോട് വീട്ടുവേലക്കാരോടെന്ന പോലെയാണ് പെരുമാറുന്നതെന്ന് ആരോപിച്ച് ഉച്ചയ്ക്ക് 1.15 ഓടെയാണ് തൊഴിലാളി യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധം നടന്നത്. കമ്മിഷന്‍ അംഗങ്ങള്‍ക്കെതിരേ മുദ്രാവാക്യം വിളികളുമായി എത്തിയ എന്‍.ജി.ഒ.യു, എന്‍.ജി.ഒ അസോസിയേഷന്‍, എന്‍.ജി.ഒ ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ സിറ്റിങ് നടക്കുകയായിരുന്ന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ നിലയുറപ്പിച്ചു. അതേസമയം കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ജീവനക്കാരെ ശാസിക്കുകയും താക്കീത് ചെയ്യുകയും പതിവാണെന്ന് കമ്മിഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. തങ്ങളുടെ അധികാര പരിധിയില്‍ പെട്ടതാണ് അത്. ഏതു സമയത്ത് ന്യൂനപക്ഷ കമ്മിഷന്‍ വിളിച്ചാലും ഹാജരായി വിശദീകരണം നല്‍കാന്‍ കലക്ടറടക്കമുള്ള ജീവനക്കാര്‍ ബാധ്യസ്ഥരാണ്.
കലക്ടറുടെ പ്രതിനിധിയായി എത്തിയ വ്യക്തിക്ക് യാതൊന്നുമറിയില്ലെന്ന് പറഞ്ഞതിനാണ് കമ്മിഷന്‍ ശാസിച്ചത്. അതല്ലാതെ ജീവനക്കാരോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. വിവിധ യൂനിയന്‍ നേതാക്കളായ ബി.എം രജീന്ദ്രന്‍, സജീവന്‍, ഉദയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."