HOME
DETAILS
MAL
ജിദ്ദയിൽ കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന മൂന്നു മലപ്പുറം സ്വദേശികൾ മരിച്ചു
backup
May 25 2020 | 09:05 AM
ജിദ്ദ: സഊദിയിലെ ജിദ്ദയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു മലപ്പുറം സ്വദേശികൾ മരിച്ചു.
മലപ്പുറം രാമപുരം ബ്ലോക്ക്പടിയിലെ പരേതനായ അഞ്ചുകണ്ടിതലക്കൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ സലാം (58) ഉം, കൊണ്ടോട്ടി
മുതുവല്ലൂർ സ്വദേശി പതിയൻ തൊടുവിൽ പാലശ്ശേരി പറശ്ശിരി ഉമ്മർ എന്ന കുഞ്ഞാൻ, ഒതുക്കുങ്ങൽ മുഹമ്മദ് ഇല്ലിയാസ് എന്നിവരുമാണ് ഇന്നു ജിദ്ദയിൽ വച്ചു മരണപ്പെട്ടത്.
കഴിഞ്ഞ ഒരു മാസമായി ജിദ്ദയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു അബ്ദുൽ സലാം. കഴിഞ്ഞ 35 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു.
ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മാതാവ് മുട്ടത്തിൽ ആയിശ. അനിയൻ ഫിറോസ് ബാബു ജിദ്ദയിൽ ഉണ്ട്. ഖബറടക്ക നടപടികൾ ജിദ്ദയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതേ സമയം ഇതോടെ സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 22 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."