HOME
DETAILS
MAL
സബ് കലക്ടര്‍ക്ക് സുരക്ഷയൊരുക്കും: ഡി.സി.സി പ്രസിഡന്റ്
backup
April 13 2017 | 18:04 PM
തൊടുപുഴ: സി.പി.എം നേതാക്കളുടെതടക്കംകയ്യേറ്റമൊഴിപ്പിക്കാന് സബ് കലക്ടര്‍ അടിയന്തിര നടപടി സ്വീകരിച്ചാല്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിരത്തി അദ്ദേഹത്തിന് സുരക്ഷയൊരുക്കാമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍.
പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ സബ് കലക്ടര്‍ വി ശ്രീറാമിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സി.പി.എം നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തിയ സമരം ഫലം കാണാതെ അവസാനിപ്പിക്കേണ്ടി വന്നതിന്റെ അരിശം തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."