HOME
DETAILS
MAL
റോഹിംഗ്യന്‍ ക്യാംപുകളില്‍ സഹായ ഹസ്തവുമായി ലാഡര്‍ ഫൗണ്ടേഷന്
backup
March 17 2019 | 20:03 PM
ഹൈദരാബാദ്: മ്യാന്മര് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങള്‍ മൂലം ഇന്ത്യയിലേക്ക് അഭയംതേടി വന്ന നൂറുകണക്കിന് റോഹിംഗ്യന്‍ കുടുംബങ്ങള്‍ക്ക് ആവശ്യ സാധനങ്ങളെത്തിച്ച് ലാഡര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ. ഹൈദരാബാദ് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ബാലാപ്പൂര്‍ പ്രദേശത്തെ ക്യാംപില്‍ ലാഡര്‍ ഫൗണ്ടേഷന് നടത്തിയ റിലീഫ് വിതരണം മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി നരിപ്പറ്റ അധ്യക്ഷനായി. ചടങ്ങില്‍ തെലങ്കാന മുസ്ലിം ലീഗ് സെക്രട്ടറി നഈം, മിസ്ഹബ്, മിദലാജ്, അര്‍ഷദ്, സയ്യിദ് ഫര്‍ഹദ്, റാഫിദ് സംബന്ധിച്ചു. അമീന് ഹുദവി സ്വാഗതവും ഇര്‍ഷാദ് ബെദിര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."