മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നു പിന്നോട്ടില്ല: സബ് കലക്ടര്‍
തൊടുപുഴ: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍.
മൂന്നാര്‍ മേഖലയില്‍ യാതൊരു തരത്തിലുമുള്ള കൈയേറ്റവും അനുവദിക്കില്ലെന്ന് മാത്രമല്ല കൈയേറ്റ ശ്രമം നടന്നാല്‍ തടയുമെന്നും സബ് കലക്ടര്‍ പറഞ്ഞു. പ്രതിഷേധം ഭയന്ന് പിന്മാറുന്ന ഒരാളല്ല താന്‍. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുക എന്ന റവന്യു ഉദ്യോഗസ്ഥന്റെ കടമ മാത്രമാണ് താന്‍ ചെയ്യുന്നത്.
ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല. കൂട്ടായ പരിശ്രമത്തിലൂടെയേ കൈയേറ്റം ഇല്ലാതാക്കാന്‍ കഴിയൂ. കൈയേറ്റം തടയാനെത്തിയവരെ മര്‍ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിട്ടും നടപടിയെടുക്കേണ്ട പൊലിസ് നിഷ്‌ക്രിയരായി നിന്നത് വലിയ വീഴ്ചയാണ്. ഇത് സംബന്ധിച്ച് 17 ന് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കും. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയെ പിന്തുണച്ച് റവന്യൂ മന്ത്രി ഫോണില്‍ വിളിച്ച് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."