താല്ക്കാലികപാലം തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും പരുക്ക്
പനമരം: നടവയല്‍ സി.എം കോളജിലെ മൂന്നാം നിലയിലേക്ക് സാധനങ്ങള്‍ കൊണ്ട് പോകാന്‍ താല്‍ക്കാലികമായി നിര്‍മിച്ച പാലം തകര്‍ന്നുവീണ് 10 വിദ്യാര്‍ഥികള്‍ക്കും രണ്ട് തൊഴിലാളികള്‍ക്കും പരുക്കേറ്റു. ഇന്നലെ രാവിലെ 12 ഓടെയാണ് സംഭവം. കോളജില്‍ ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് കാണാനായി ജൂനിയര്‍ വിദ്യാര്‍ഥികള്‍ താല്‍ക്കാലികമായി നിര്‍മിച്ച മരപ്പാലത്തില്‍ കയറുകയായിരുന്നു. ഈ മേഖലയിലേക്കുള്ള പ്രവേശനം കോളജ് അധികൃതര്‍ വിലക്കിയതായിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് കുട്ടികള്‍ പാലത്തിന് മുകളില്‍ കയറിയത്. നീര്‍വ്വാരം പാറക്കല്‍ മുഹമ്മദിന്റെ മകന് തസ്ലീ(19)നാണ് സാരമായ പരുക്കേറ്റത്. മേപ്പാടി ഡി.എം.വിംസില്‍ ചികിത്സയിലാണ്. പീച്ചങ്ങോട് മുഹമ്മദ് സ്വാലിഹ്(17), തൊഴിലാളികളായ ശ്രീജിത്ത്, സെല്വന് എന്നിവര്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."