പട്ടയം രവീന്ദ്രന് ബി.ജെ.പി വിട്ടു
തൊടുപുഴ: മൂന്നാര്‍ വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തിന്റെ കള്ളക്കളികളില്‍ മനംമടുത്ത് സംസ്ഥാന കൗണ്‍സില്‍ അംഗത്വവും പ്രാഥമികാംഗത്വവും രാജിവെച്ചതായി രവീന്ദ്രന് പട്ടയത്തിലൂടെ ശ്രദ്ധനേടിയ മുന്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്.
മൂന്നാറിനെപ്പറ്റി സമഗ്രധാരണയുള്ള തന്നെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും കേന്ദ്രസഹമന്ത്രിയുടെയും മൂന്നാര്‍ സന്ദര്‍ശനവേളയില്‍ ജില്ലാ നേതൃത്വം മനപൂര്‍വം ഒഴിവാക്കി. മേഖലയിലെ ചില കൈയേറ്റങ്ങള്‍ ജില്ലാ നേതൃത്വം ഇടപെട്ട് മറച്ചുവെച്ചു. ചില സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് നേതാക്കളെ കാണിച്ചുകൊടുത്തത്.
സംസ്ഥാന ബി.ജെ.പിയിലെ മുതിര്‍ന്ന ഗോത്രവര്ഗക്കാരന് കൂടിയായ തനിക്ക് ബി.ജെ.പി നേതാക്കള്‍ അയിത്തം കല്പിച്ചു. താന്‍ നല്കിയ പട്ടയത്തിന്റെ പേരില്‍ ഒരു കേസ് പോലും നിലവിലില്ലെന്ന് അവകാശപ്പെട്ട രവീന്ദ്രന് ആത്മാഭിമാനം ഇല്ലാതാക്കി ബി.ജെപി.യില്‍ തുടരാന്‍ ആഹ്രിക്കുന്നില്ലെന്നും പ്രസ്തവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."