ചിന്മയ മിഷന്‍: അധ്യാപിക സമരത്തിന്
കണ്ണൂര്‍: ഒന്‍പതു വര്‍ഷമായി ചിന്മയ മിഷന്‍ വിദ്യാലയത്തില്‍ നിന്നു ലൈബ്രേറിയനായി ജോലി ചെയ്തുവരികയായിരുന്ന പി. സീമയെ പിരിച്ചുവിട്ടതില്‍ നാളെ മുതല്‍ ചാല ചിന്മയാ വിദ്യാലയത്തില്‍ സമരം നടത്തും. പിരിച്ചുവിടപ്പെട്ട കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂനിയന്‍ കീഴിലുള്ള പി. സീമ അനിശ്ചിത കാല സത്യാഗ്രഹമിരിക്കും. രാവിലെ 9.30നു സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍ സമരം ഉദ്ഘാടനം ചെയ്യും. ചിന്മയാ വിദ്യാലയത്തില്‍ ശമ്പള സ്‌കെയിലില്‍ സ്ഥിരം നിയമനമായാണു പി. സീമ ലൈബ്രേറിയന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇവര്‍ കേരള അണ്‍എയ്ഡഡ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂനിയനില്‍ മെമ്പറായ ശേഷം ഇവര്‍ക്കെതിരേ മാനേജ്‌മെന്റ് ക്രൂരമായ രീതിയില്‍ തൊഴില്‍ മാനസിക പീഡനങ്ങളില്‍ നടത്തി.
മാനസിക രോഗമാണെന്നും ലൈബ്രറി പുസ്തകങ്ങള്‍ മോഷ്ടിച്ചെന്നതടക്കമുള്ള കള്ള പ്രചരണങ്ങള്‍ സെക്രട്ടറി കെ.കെ രാജന്റെ നേതൃത്വത്തില്‍ നടത്തിതയായും സമരസമിതി ഭാരവാഹികളായ കെ.വി സുമേഷ്, അരക്കന്‍ ബാലന്‍, കെ. ഗണേഷന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."