ലഹരിക്കെതിരേ പോരാടാം
ഇരിട്ടി: ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. ഇരിട്ടി സിവില്‍ എക്‌സൈസ് ഓഫിസര്‍ ബാബുമോന്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായി. സിവില്‍ എക്‌സൈസ് ഓഫിസര്‍ വി. ശ്രീനിവാസന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
മട്ടന്നൂര്‍: വെളിയമ്പ്ര ബാഫക്കി മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനമാചരിച്ചു. കുട്ടികള്‍ക്ക് ലഹരിയെ കുറിച്ചുള്ള ബോധവത്കരണവും നടത്തി. പ്രധാനധ്യപിക സി.സി രമാദേവി അധ്യക്ഷനായി. ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെയുള്ള പച്ചക്കറി വിത്ത് വിതരണം എം അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. സി.എം രതീഷ്, കെ.കെ ഉസ്മാന്‍, അജ്മല്‍ ദാവാരി സംസാരിച്ചു.
പേരാവൂര്‍: പേരാവൂര്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടന്നു. റേഞ്ച് പരിധിയിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു. തുണ്ടിയില്‍ സെന്റ്. ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്വിസ് മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പച്ചക്കറിവിത്തുകള്‍ ഉള്ളടക്കിയ പേപ്പര്‍പേനകള്‍ വിതരണം ചെയ്തു. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റിയാണ് പേനകള്‍ സംഭാവന ചെയ്തത്. പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനമായി ഇലഞ്ഞിയുടെയും പാഷന്‍ ഫ്രൂട്ടിന്റെയും തൈകള്‍ പേപ്പര്‍ബാഗിലാക്കി വിതരണം ചെയ്തു. മണത്തണക്കൂട്ടം പരിസ്ഥിതി സംഘത്തിലെ പ്രവര്‍ത്തകനായ സോവിറ്റ് എടത്തൊട്ടിയാണ് വൃക്ഷത്തൈകള്‍ സംഭാവന ചെയ്തത്. പേപ്പര്‍ ബാഗുകള്‍ മണത്തണക്കൂട്ടം അംഗവും അധ്യാപകനുമായ സി.വി അമര്‍നാഥ് സംഭാവന ചെയ്തു. ക്വിസ് മത്സരത്തില്‍ വിവിധ വിഭാഗത്തിലായി നിവേദ് രാജ്, പ്രശാംസി പ്രദീപ്, തേജസ് പി. ദിനേശ്, അലന്‍ തോമസ്, എം.നിരഞ്ജന, ബി.എസ് കാവ്യ, ധ്യാന്‍ ജോഷി, ആല്‍ജോ ജോസ്. കൊളാഷ് മത്സരത്തില്‍ ടിന്റുമോള്‍ ജോസഫ്, ഷാലറ്റ് അലക്‌സ്, സി.എം.നിവേദ് സമ്മാനം നേടി. മണത്തണ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം എസ്.പി.സി കേഡറ്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മണത്തണയില്‍ നിന്ന് പേരാവൂരിലേക്ക് ലഹരിവിരുദ്ധ സൈക്കിള്‍ റാലി നടത്തി. എക്‌സൈസ് വകുപ്പു തയ്യാറാക്കിയ വിമുക്തി ലഘുലേഖകള്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്തു. മണത്തണ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."