ഇഴഞ്ഞുനീങ്ങി പാലം നിര്‍മാണം
മട്ടന്നൂര്‍: ലോക ബാങ്കിന്റെ സഹായത്തോടെ നവീകരിക്കുന്ന തലശ്ശേരി, വളവുപാറ റോഡിലെ അഞ്ച് പാലങ്ങളുടെ നിര്‍മാണം പ്രവര്‍ത്തനം ഇഴയുന്നു. ഇതിന് പുറമേ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുത്ത ഉളിയില്‍ പാലം വീണ്ടും അടച്ചു. മഴതുടങ്ങിയതോടെ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് പാലം വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. റോഡിന്റെ പല ഭാഗങ്ങളും പൂര്‍ണമായി തകര്‍ന്ന് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പുതിയപാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ പഴയപാലത്തിലുടെയാണ് വാഹനങ്ങള്‍ കടന്ന് പോവുനത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച് പഴയപാലത്തിലുടെ വാഹനങ്ങള്‍ കടന്ന് പോവുന്നത് കാരണം ഉളിയില്‍ ഭാഗത്ത് ഗതാഗതക്കുരുക്ക് നിത്യസംഭവമായി. തലശ്ശേരി, വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി 56 കിലോമീറ്ററുനുള്ളില്‍ 7 പാലങ്ങള്‍ നിര്‍മ്മിക്കാനാണ് കെ.എസ്.ടി.പി കരാര്‍ നന്‍കിയത്. ഇതില്‍ ഉളിയില്‍ പാലത്തിന്റെ നിര്‍മാണമാണ് പുര്‍ത്തിയാക്കിയത്. മെരുമ്പായി, കള റോഡ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം ഇതുവരെയും തുടങ്ങിയില്ല. കരേറ്റ, ഇരിട്ടി, എരഞ്ഞോളി തുടങ്ങിയ പാലങ്ങളുടെ നിര്‍മാണം പേരിന് മാത്രമാണ് നടക്കുന്നത്. കര്‍ണാടക സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തത് കാരണം കുട്ടുപുഴ പാലത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. റോഡ് നവീകരണം പൂര്‍ണമായാലും പാലത്തിന്റെ നിര്‍മാണം പൂര്‍ത്തികരിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."