HOME
DETAILS
MAL
രണ്ട് കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം
backup
June 27 2018 | 08:06 AM
ചെറുപുഴ: കോളനികളിലെ സമഗ്ര വികസന പദ്ധതി പ്രകാരം പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ പട്ടത്തുവയല്‍, എയ്യന്‍കല്ല് കോളനികളില്‍ രണ്ട് കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി സി. കൃഷ്ണന് എം.എല്‍.എ അറിയിച്ചു. പ്രത്യേക ഊരുകൂട്ടം ചേര്‍ന്ന് തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി.വി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കോളനികളിലെ കുടിവെള്ള പദ്ധതികള്‍, ഭവന നവീകരണം, ഭവന നിര്‍മാണം, നടപ്പാതകള്‍, സാമൂഹ്യ പഠനമുറി, സ്വയംതൊഴില്‍ പദ്ധതികള്‍ ഉള്‍പ്പടെ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുകയെന്നും എം.എല്‍.എ പറഞ്ഞു. പെരിങ്ങോം കുപ്പോള്‍ കോളനി, കന്നുരുകാരന്താട് എസ്.സി കോളനി എന്നിവിടങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."