HOME
DETAILS
MAL
ചെളിയില്‍ കുളിച്ച് ചെങ്ങളായിയിലെ റോഡ്
backup
June 27 2018 | 08:06 AM
ശ്രീകണ്ഠപുരം: ചെങ്ങളായിയിലെ ഒരു റോഡിന്റെ അവസ്ഥ കണ്ടാല്‍ അതുവഴി പോകുന്ന ആരും ചോദിച്ചുപോകും ഇത് റോഡോ അതോ ചെളിക്കുളമോ എന്ന്. അത്രയ്ക്കുണ്ട് ചെങ്ങളായില്‍നിന്ന് മുങ്ങം വഴി കൊയ്യത്തേക്ക് പോകുന്ന ഈ റോഡിന്റെ അവസ്ഥ. അറ്റകുറ്റപ്പണി തുടങ്ങി മാസങ്ങളായിട്ടും മഴ പെയ്യാന്‍ തുടങ്ങിയതോടെ റോഡിന്റെ സ്ഥിതി പരിതാപകരമായി. റോഡിന്റെ ഇരു ഭാഗങ്ങളിലും ഓവുചാലുകള്‍ ഇല്ലാത്തതിനാല്‍ മഴ പെയ്താല്‍ മുഴുവന്‍ വെള്ളവും റോഡില്‍ തന്നെയാണ്. ചെങ്ങളായി പഞ്ചായത്തിലെ കൊയ്യം-ചെക്കിക്കടവ് പാലത്തിന്റെ ഉദ്ഘാടനം അടുത്ത ദിവസം നടക്കുകയാണ്. ചെങ്ങളായിക്കാര്‍ക്ക് എളുപ്പം കണ്ണൂരിലെത്താന്‍ ഉപകരിക്കുന്ന ഈ റോഡിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."