ദ്രോണാചാര്യ കെ.പി തോമസിന്റെ അത്‌ലറ്റിക് സമ്മര്‍ കോച്ചിങ് ക്യാംപ് വണ്ണപ്പുറത്ത്
തൊടുപുഴ: വണ്ണപ്പുറം എസ്.എന്‍.എം.വി എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ അത്‌ലറ്റിക് സമ്മര്‍ കോച്ചിങ് ക്യാംപിന് 20ന് തുടക്കമാവുമെന്ന് ദ്രോണാചാര്യ കെ പി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അത്‌ലറ്റിക് ഇനങ്ങളില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 20ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തണം. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ അന്തര്‍ദേശീയ താരങ്ങളടക്കമുള്ളവര്‍ ക്യാംപില്‍ പങ്കെടുക്കും. സ്‌പോര്‍ട്‌സ്, മെഡിക്കല്‍, ന്യൂട്രീഷ്യന്‍, യോഗ ക്ലാസുകളും കുട്ടികള്‍ക്കായി ഒരുക്കുന്നുണ്ട്. ഒരു മാസത്തെ ക്യാമ്പാണ് ഉദ്ദേശിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ 9746363164, 9847106755 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടണം.
ജില്ലാ പഞ്ചായത്തിന്റെ 20-20 മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ വിജയകരമായി നടപ്പാക്കി വരികയാണെന്ന് കെ പി തോമസ് പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലുമായി ചേര്‍ന്ന് മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. സംസ്ഥാനത്ത് നാലു കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാംപില്‍ നിന്നാണ് ഭാവിയിലെ കായികതാരങ്ങളെ കണ്ടെത്തുന്നത്. ഇടുക്കി ജില്ലയിലെ മുതലക്കോടം സെന്റ് ജോര്‍ജസ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ 22ന് ഇതിന്റെ ഭാഗമായുള്ള ക്യാമ്പ് നടക്കും. ഈ മേഖലയില്‍ മികച്ച അഭിരുചിയും കഴിവുമുള്ള എട്ടിനും 14നും മധ്യെയുള്ള കുട്ടികളെ കണ്ടെത്തി ഇന്ത്യന്‍ കായികമേഖലയ്ക്ക്, പ്രത്യേകിച്ച് കേരളത്തിന് മുതല്‍ക്കൂട്ടാക്കുക എന്നതാണ് പദ്ധതിയിലൂടെ ലോക മലയാളി കൗണ്‍സില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. നാലു മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കുന്ന 40 പേരില്‍ നിന്നും ഏറ്റവും മികവു പുലര്‍ത്തുന്ന 20 പേരെ പരിശീലിപ്പിക്കുന്നതിന് സഹായമൊരുക്കാനാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്നോട്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളിലെ കായികാധ്യാപകന്‍ രാജാസ് തോമസ്, പി.ടി.എ പ്രസിഡന്റ് അജിത് എംപി.ടി.എ പ്രസിഡന്റ് ബീന ദിലീപ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."