മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക: എസ്.വൈ.എഫ്
കോഴിക്കോട്: മതേതരത്വവും ജനാധിപത്യവും അപകടകരമായ സാഹചര്യത്തില്‍ രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മതേതരസര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഉതകുന്നവിധം എല്ലാ ജനാധിപത്യ വിശ്വാസികളും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അതിനായുള്ള പ്രവര്‍ത്തനവും പ്രാര്‍ഥനയും എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും ഉണ്ടാകണമെന്നും സുന്നി യുവജന ഫെഡറേഷന്‍ (എസ്.വൈ.എഫ് ) ആവശ്യപ്പെട്ടു.
ന്യൂസിലന്‍ഡില്‍ന
ടന്ന മുസ്‌ലിം കൂട്ടക്കുരുതിയില്‍ യോഗം അഗാധ ദുഃഖം രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. കൗമാരം കരുതലോടെ എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ ടീനേജ് സ്‌കൂളുകള്‍ നടക്കും. ഉത്തര മേഖല ഏപ്രില്‍ 8ന് രാമന്തളിയിലും മധ്യമേഖല ഏപ്രില്‍ 9ന് മലപ്പുറത്തും തെക്കന്‍മേഖല ഏപ്രില്‍ 11ന് പുത്തന്‍ കുരിശ് മിന്‍ഹാജുസ്സുന്നയിലും നടക്കും.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അധ്യക്ഷനായി. കേന്ദ്രസമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി പദ്ധതി അവതരിപ്പിച്ചു. സയ്യിദ് അബ്ദുല്‍ ഖയ്യൂംശിഹാബ് തങ്ങള്‍ പാണക്കാട് (മലപ്പുറം), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി (കോഴിക്കോട്), സി. മുഹമ്മദ് കുട്ടി വഹബി(പാലക്കാട്),അമീന്‍ ദാറാനി (വയനാട്), സയ്യിദ് ശൗഖത്തലിതങ്ങള്‍ (ഐ.കെ.എസ്.എസ്) എ.കെ മൊയ്തീന്‍ സൈനി(സേവന ഗാര്‍ഡ്), കെ.സദഖത്തുല്ല മൗലവി (ഫൈത്ത് ) എ.എന്‍ സിറാജുദ്ദീന്‍ മൗലവി (റിലീഫ് സെല്‍ ), പി.ടി അബ്ദുല്ലത്തീഫ് മൗലവി (മീഡിയ), യു. മുജീബ് വഹബി(മിംഗ്ള്‍ ഗ്രൂപ്പ് ) ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."