വേനല്‍മഴ: കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം
രാജാക്കാട്: ശക്തമായ മഴയിലും ഇടിമിന്നലിലും ഹൈറേഞ്ച് മേഖലയില്‍ വ്യാപക നാശനഷ്ടം. രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. കുളപ്പാറച്ചാല്‍ സ്വദേശി നെടുമ്പറമ്പില്‍ ലാലു പൗലോസിന്റെ വീട് തകര്‍ന്നു.
ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ മഴക്ക് ഒപ്പം എത്തിയ മിന്നലാണ് നാശം വിതച്ചത്. ലാലുവിന്റെ വീടിന്റെ ഭിതി വിണ്ടുകിറുകയും കോണ്‍ക്രീറ്റ് കട്ടളകളും ജനല്‍പാളികളും തകരുകയും വിട്ടിലെ ഉപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. വീടിന്റെ അടിത്തറക്കും ക്ഷതമേറ്റിട്ടുണ്ട്. പഞ്ചായത്ത് അതികൃതര്‍,വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ച് നാശനഷ്ട്ടം വിലയിരുത്തി.
കാറ്റിലും മഴയിലും കൊന്നത്തടിയില്‍ വ്യാപക നാശമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നതിനൊപ്പം മരം വീണ് നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. കമ്പി ലൈനില്‍ കണക്കന്‍ചേരില്‍ ജനാര്‍ദ്ദനന്റെ വീട് മരം വീണ് തകര്‍ന്നു. കൊക്കോയും, ജാതിയുമുള്‍പ്പെടെയുള്ള കൃഷികളും നശിച്ചു. കുഴുപ്പില്‍ ഓമനക്കുട്ടന്റെ വീടിനു മുളിലേക്ക് തെങ്ങ് വീണു. മേല്‍ക്കൂരയടക്കം വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങള്‍ നശിച്ചു. ഇഞ്ചപ്പതാലില്‍ കോതോലിക്കല്‍ സജീവന്റെ വീടും തൊഴുത്തും തകര്‍ന്നിട്ടുണ്ട്. അവധി ദിനങ്ങളായതിനാല്‍ വില്ലേജ് ഒഫിസുകളില്‍ നിന്ന് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് വിനയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."