ഈ വര്‍ഷത്തെ ഉംറ വിസ സ്റ്റാംപിംഗ് വെള്ളിയാഴ്ച അവസാനിക്കും
മക്ക: ഈ വര്‍ഷത്തെ ഉംറ സീസണ്‍ ശവ്വാല്‍ അവസാനം അവസാനിക്കാനിരിക്കെ ഉംറ വിസ അനുവദിക്കുന്നത് വെള്ളിയാഴ്ച വരെയെന്ന് സഊദി-ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വരെയാണ് വിദേശങ്ങളിലെ സഊദി എംബസികളിലും കോണ്‍സുലേറ്റുകളിലും ഉംറ വിസക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസമെന്നും ഉംറ കാര്യങ്ങള്‍ക്കുള്ള ഹജ്ജ്-ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് ദമന്‍ഹൂരി പറഞ്ഞു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം മുതല്‍ ശവ്വാല്‍ അവസാനം വരെ ഉംറ തീര്‍ത്ഥാടകര്‍ക്ക് ഉംറക്കായി സഊദിയിലേക്ക് പ്രവേശനം അനുവദിക്കും. വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹജ്ജ്-ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസണ്‍ ദീര്‍ഘിപ്പിച്ചതോടെ മുഹറം ഒന്നു മുതല്‍ ശവ്വാല്‍ അവസാനം വരെയാണ് ഇപ്പോള്‍ ഉംറ സീസണ്‍.
ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് 3500 ലേറെ ഏജന്‍സികളും ഓപറേറ്റര്‍മാരും വഴി 70 ലക്ഷത്തോളം ഉംറ തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. 110 ലധികം രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ്-ഉംറ മന്ത്രാലയം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉംറ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പായി തീര്‍ഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് സര്‍വീസ് കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് ദമന്‍ഹൂരി പറഞ്ഞു. കാലാവധി കഴിഞ്ഞ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെയും ഇവരെ കൊണ്ടുവന്ന കമ്പനികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."