സഊദിയില്‍ മലയാളി ബഖാല ജീവനക്കാരന് മോഷ്ടാക്കളുടെ ആക്രമത്തില്‍ പരുക്കേറ്റു
ജിദ്ദ: സഊദിയില്‍ മലയാളി ബഖാല ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. സംഘത്തിന്റെ ആക്രമണത്തില്‍ ജീവനക്കാരന് പരുക്കേറ്റു. സഊദിയിലെ ദമ്മാമിലെ അല്‍അദാമ ഏരിയയില്‍ ബഖാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍, മയ്യില്‍ സ്വദേശി മൂസക്കുട്ടിയാണ് കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിനിരയായത്. ബഖാലയിലെ പണം കൊള്ളയടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി 11.30 ഓടെയാണ് അറബ് വംശജനെന്ന് തോന്നിക്കുന്ന യുവാവ് കത്തിയുമായി കടയിലെത്തിയത്. കടയില്‍ ഓടിക്കയറിയ യുവാവ് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെട്ടന്ന്, പണം സൂക്ഷിച്ച കൗണ്ടറിലേക്ക് കയറിവരുകയും കത്തിവീശുകയുമായിരുന്നു. കത്തി തട്ടി കഴുത്തില്‍ പരുക്കേറ്റു. ഉടന്‍ തന്നെ പണം കവര്‍ന്ന് പുറത്തേക്ക് ഓടുകയും പുറത്ത് നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സഹായിയടക്കം രണ്ടില്‍ കൂടുതല്‍ പേര്‍ കവര്‍ച്ചാ സംഘത്തില്‍ ഉള്ളതായാണ് നിഗമനം. മുഖം മറച്ചെത്തിയ കവര്‍ച്ചാ സംഘമുള്‍പ്പെടെ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരുക്കേറ്റ മൂസക്കുട്ടിയെ റെഡ്ക്രസന്റിന്റെ സഹായത്തോടെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിന്റെ വലതു ഭാഗത്തേറ്റ മുറിവിന് ഏതാനും തുന്നലുകളുണ്ട്. പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."