അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍
തിരുവനന്തപുരം: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന പരാതി ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
മുപ്പത് ദിവസത്തിനകം അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. സംഘടനയുടെ ഫണ്ടില്‍നിന്നും മൂന്നരക്കോടി രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ തട്ടിയെടുത്തു എന്നാണ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയില്‍ പറയുന്നത്. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് സിബി മുകേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
അതിനിടെ പ്രളയക്കെടുതി മറികടക്കാന്‍ നഴ്‌സുമാരില്‍നിന്ന് പിരിച്ചെടുത്ത തുകയുടെ കാര്യത്തിലും അവ്യക്തതയാണ്. പിരിച്ചെടുത്ത തുക ഇതുവരെയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ ജാസ്മിന്‍ ഷാ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് പണം ദുരിതാശ്വാസ നിധിയിലേക്ക് അടക്കാതിരുന്നതിന് തടസമായതെന്നാണ് ജാസ്മിന്‍ ഷായുടെ വിശദീകരണം. യു.എന്‍.എ സംസ്ഥാന സമ്മേളനത്തില്‍ നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിയെ കൊണ്ടുവന്ന് പണം കൈമാറാനായിരുന്നു തീരുമാനം. പക്ഷേ അപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മലാല യൂസഫ് സായിക്ക് ഇന്ത്യയിലെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല. അതുകൊണ്ടാണ് തുക കൈമാറാതിരുന്നതെന്ന് ജാസ്മിന്‍ ഷാ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."