സര്‍ഗേത്സവത്തിന് ഇന്ന് തുടക്കം
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ദേവസ്വം ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ശിവദത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശിവദം സര്‍ഗ്ഗോത്സവത്തിന് ഇന്ന് തുടക്കമാവും.
23 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി അദ്ധ്യാത്മിക സത്സംഗം, പുരാണപാരായണസേവ, ഉപന്യാസ മത്സരം, മഹാസുകൃതഹോമം, ശ്രീമദ് ഭാഗവത സപ്താഹം എന്നിവ നടത്തും. 14ന് വൈകിട്ട് 5ന് നടക്കുന്ന സര്‍ഗ്ഗോത്സവ പരിപാടിയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും.
ദേവസ്വം കമ്മിഷണര്‍ പി രാമരാജ പ്രേമപ്രസാദ് അധ്യക്ഷനാകും. പ്രശസ്ത പിന്നണി ഗായകന്‍ വി.ദേവാനന്ദിനെ ചടങ്ങില്‍ ആദരിക്കും. നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ഇന്‍സ്‌പെക്ഷന്‍ കെ.സോമശേഖരന്‍ നായര്‍ സംസാരിക്കും. 17, 18, 19 തീയതികളില്‍ മഹാസുകൃത ഹോമത്തിന് ശേഷം രാവിലെ 9 മണിക്ക് പ്രത്യേക പ്രഭാഷണപരമ്പരയുണ്ടായിരിക്കും.
17ന് ആധ്യാത്മികതയും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ മെഡിക്കല്‍ ഡയറക്ടര്‍ സ്വാമി ശങ്കര്‍ ചൈതന്യയും, 18ന് ഹോമ സംസ്‌കാരം എന്ന വിഷയത്തെ കുറിച്ച് റിട്ട.സംസ്‌കൃതം അദ്ധ്യാപകന്‍ പ്രൊഫ.
വിശ്വനാഥന്‍ നമ്പൂതിരിയും 19ന് മഹാസുകൃതഹോമം ദ്രവ്യങ്ങളുടെ ശാസ്ത്രീയത എന്ന വിഷയത്തെ കുറിച്ച് അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദയിലെ ഡോ. രാം മനോഹറും പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍.മുരളീധരന്‍ നായര്‍, ആര്‍.സുരേഷ്, വിഷ്ണുപ്രസാദ്, അജിത്കുമാര്‍ പി.സി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."