പി.പി.എസ് റാവുത്തറുടെ വിയോഗം നാടിന് തീരാനഷ്ടം
മുക്കം: കുടരഞ്ഞിയുടെ ശില്‍പ്പികളിലൊരാളും താഴെ കൂടരഞ്ഞി ദാറുല്‍ ഉലൂം എ.എ.എല്‍.പി സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും ചെയ്ത പി.പി.എസ് റാവുത്തറുടെ വിയോഗം നാടിന് തീരാനഷ്ടമായി. തിരുവിതാംകൂറില്‍ നിന്നു കുടിയേറിയ ഇദ്ദേഹം കൂടരഞ്ഞിയുടെ വികസന രംഗത്ത് പരേതനായ മീരാനണ്ണനോടൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്നു.
ലക്ഷംവീട് പദ്ധതി, പഞ്ചായത്ത് രൂപീകരണം, പാലങ്ങള്‍, റോഡുകള്‍ എന്നീ വികസനങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. താഴെ കൂടരഞ്ഞി ദാറുല്‍ ഉലൂം എ.എ.എല്‍.പി സ്‌കൂള്‍ മുന്‍ മാനേജറുമായിരുന്നു.
പി.പി.എസ് റാവുത്തറുടെ വിയോഗത്തില്‍ ദാറുല്‍ ഉലൂം എ.എ.എല്‍.പി സ്‌കൂള്‍ പി.ടി.എ കമ്മിറ്റി അനുശോചിച്ചു.സ്‌കൂള്‍ മാനേജര്‍ എന്‍.എച്ച് ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. എം.സി മുഹമ്മദ് ഹാജി, സി.കെ ഖാസിം, എന്‍.ഐ അബ്ദുല്‍ ജബ്ബാര്‍, വി.എ നസീര്‍, പി.എം മുഹമ്മദ് കുട്ടി , അബ്ദുറഷീദ് അല്‍ഖാസിമി, കബീര്‍ കരിക്കാപമ്പില്‍, അനസ് ആയപ്പുരക്കല്‍, നൂറുദ്ദീന്‍ കളപ്പുരക്കല്‍, ഇ.എം ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, ഹംസ വലിയവീട്ടില്‍, പി.ടി.എ പ്രസിഡന്റ് ഇസ്മാഈല്‍ പാലായാംപറമ്പില്‍, മരക്കാര്‍ കൊട്ടാരം, ഷിയാസ് ഇല്ലിക്കല്‍, ടി.എ സാറാമ്മ ടീച്ചര്‍, കെ.പി അന്‍വര്‍ സ്വാലിഹ് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പി ജാബിര്‍ മാസ്റ്റര്‍ നടമ്മല്‍പൊയില്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."