ഇത് സരണ്‍ നെഗി; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോക്‌സഭാ വോട്ടര്‍, പ്രായം 101
ഷിംല: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട്‌ചെയ്ത സരണ്‍ നെഗിക്ക് ഇപ്പോള്‍ വയസ് 101. ഈ കാലത്തിനിടെ ഇതുവരെ 16 തവണ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. എല്ലാത്തിലും വോട്ട്‌ചെയ്ത സരണ്‍ ഇത്തവണ ഒരുങ്ങുന്നത് 17മത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍.
1952ലാണ് ഇന്ത്യയിലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 33 വയസായിരുന്നു സരണ്‍ നെഗിക്ക്. എന്നാല്‍, 68 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയും തെരഞ്ഞെടുപ്പു നടപടികളും ആകെ മാറിയതായി സരണ്‍ പറയുന്നു.
ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ ജില്ലയിലെ റിട്ട. സ്‌കൂള്‍ അധ്യാപകനായ നെഗി, 1951 ഒക്ടോബര്‍ 25ന് രാവിലെ 6.30നാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. അന്നു മുതല്‍ ഇതുവരെയുള്ള എല്ലാ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതുവരെ അദ്ദേഹം വോട്ട് ചെയ്യാതിരുന്നിട്ടില്ല. ഇതിനകം 13 നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്റെ വോട്ടവകാശം രേഖപ്പെടുത്തി.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി സരണ്‍ നെഗി നിയോഗിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."