കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ലേലം ഇന്ന്
കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് നിര്‍മിക്കുന്ന ഷോപ്പിങ് മുറികളുടെ ലേലം ഇന്നു നടക്കും.
മുന്‍പ് നടത്തിയ ലേലത്തില്‍ ഒത്തുകളി നടന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റി വച്ച ലേലമാണ് ഇന്നുനടക്കുക. മുന്‍പ് ലേലം നിശച്ചയിചിരുന്നെങ്കിലും ആദ്യ തവണ മുറികള്‍ ലേലത്തില്‍ എടുത്തവര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയതിനെ തുടര്‍ന്ന് ലേലം വീണ്ടും മാറ്റി വയ്ക്കുകയായിരുന്നു.
ഇതിനിടയില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിനെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എല്‍.ഡി.എഫും യു.ഡി.എഫും സംയുക്തമായി ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിലെ വി ബാലകൃഷ്ണന് നായര്‍ പ്രസിഡന്റും മുസ്ലിം ലീഗിലെ മുനീറ വൈസ്പ്രസിഡന്റും കോണ്‍ഗ്രസിലെ വിനോദ് പടനിലം വികസന കാര്യ ചെയര്‍മാനുമാണ്.
മുന്‍പ് നടത്തിയ ലേലം ഒത്തുക്കളിയാണെന്നാരോപണവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."