ഒഡിഷയുടെ സ്വന്തം നവീന്‍ പട്നായിക്
#പ്രൊഫ: എം.സി വസിഷ്ട്
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഒഡിഷയുടെ മുഖ്യധാരാ രാഷ്ട്രീയം പലപ്പോഴും മൂന്ന് പട്നായിക്കുമാരെ ചുറ്റിപ്പറ്റിയാണ് ഉരുതിരിഞ്ഞുവന്നത്. ബിജു പട്നായിക്, ജെ.ബി പട്നായിക്, നവീന്‍ പട്നായിക്. ഒഡിഷയുടെ മുന്‍ മുഖ്യമന്ത്രിയും 1977-1979ലെ ജനതാ മന്ത്രിസഭയിലെ ഉരുക്കു വകുപ്പു മന്ത്രിയുമായിരുന്നു ബിജു പട്നായിക്. 1980 മുതല്‍ 1989 വരെയും 1995 മുതല്‍ 1999 വരെയും ഒഡിഷയുടെ മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവായ ജെ.ബി പട്നായിക്. 2000 മുതല്‍ ഒഡിഷയുടെ മുഖ്യമന്ത്രിയാണ് ബിജു ജനതാദള്‍ എന്ന പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവായ നവീന്‍ പട്നായിക്. 1997 ഡിസംബര്‍ 26നു രൂപം കൊണ്ടണ്ട ബിജു ജനതാദള്‍ എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നം ശംഖാണ്.
1999-2000 കാലത്ത് രണ്ടണ്ടാം എന്‍.ഡി.എ മന്ത്രിസഭയിലെ ഉരുക്കുവകുപ്പ് മന്ത്രിയായിരുന്ന നവീന്‍ പട്നായിക് ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്കു ചേക്കേറി. 1999ല്‍ പതിനായിരത്തോളം ആളുകളുടെ ജീവനപഹരിച്ച കൊടുങ്കാറ്റില്‍, എല്ലാ വിധത്തിലും തകര്‍ന്നുപോയ ഒഡിഷക്കാരുടെ മുന്പില് രക്ഷകനായി നവീന്‍ അവതരിച്ചു. പിന്നീടുണ്ടണ്ടായത് ചരിത്രങ്ങള്‍. 1998ന് നവീന്‍ പട്നായിക്കിന്റെ കാലത്ത് ആരംഭിച്ച ബി.ജെ.ഡി (ബിജു ജനതാദള്‍)- ബി.ജെ.പി രാഷ്ട്രീയ സഖ്യം 2009വരെ നീണ്ടണ്ടുനിന്നു. 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21ല്‍ 15ഉം 1999ല്‍ 19ഉം സീറ്റുകള്‍ സഖ്യം പിടിച്ചടക്കി. 2000ത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജ.ഡി 68ഉം ബി.ജെ.പി 38ഉം സീറ്റുകളില്‍ വിജയിച്ചു. മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി നവീന്‍ അവരോധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് നവീന്‍ പട്നായിക്കിന്റെ ജൈത്രയാത്രയായിരുന്നു. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഹായത്തോടുകൂടിയും 2009, 2014 തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പി യുടെ സഹായമില്ലാതെയും ബി.ജെ.ഡി വിജയം ആവര്‍ത്തിച്ചു. ഈ വിജയങ്ങള്‍ നവീന്‍ പട്നായിക്കിനെ ഒഡിഷയുടെയും ബി.ജെ.ഡിയുടെയും ചോദ്യം ചെയ്യാനാവാത്ത നേതാവാക്കി മാറ്റി.
1999നും 2019നുമിടയില്‍ നവീനും ബി.ജെ.ഡിയും രാഷ്ട്രീയ സഖ്യങ്ങളിലും മാറ്റങ്ങള്‍ വരുത്തി. 2008ലെ കണ്ഡമാള് വര്‍ഗീയ കലാപത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പിയില്‍ ആരോപിച്ച് നവീന്‍ 2009ല്‍ അവരുമായുള്ള രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ചു. ബി.ജെ.പിയുമായുള്ള വേര്‍പിരിയല്‍ ബി.ജി.ഡിയെ തീരെ ബാധിച്ചില്ലെന്ന് 2009ലെയും 2014ലെയും തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റ്പോലും നേടാന്‍ കഴിഞ്ഞില്ല. 2014ല്‍ ബി.ജെ.പിയുടെ നേട്ടം ഒരു സീറ്റിലൊതുങ്ങി. 2014ല്‍ മോദീ തരംഗത്തെ അതിജീവിച്ചണ്ട് ബി.ജെ.ഡി നിയമസഭയില്‍ 147 സീറ്റുകളില്‍ 117ഉം 21 ലോക്സഭാ സീറ്റുകളില്‍ 20ഉം നേടി ഒഡിഷ തങ്ങളുടെ ഉരുക്കുകോട്ടയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു.
2019ലെ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.ഡിയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബി.ജെ.പിയാണ്. ഒഡിഷയില്‍ ബി.ജെ.പിയുടെ അടിത്തറ വ്യാപിച്ചതായി 2017ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 853 പഞ്ചായത്തുകളില്‍ ബി.ജെ.പി 297 എണ്ണത്തില്‍ വിജയിച്ച് ബി.ജെ.ഡി കേന്ദ്രങ്ങളെ ഞെട്ടിച്ചു. 2012ല്‍ 36 പഞ്ചായത്തുകളില്‍ മാത്രമാണ് ബി.ജെ.പി ക്കു ജയിക്കാന്‍ കഴിഞ്ഞിരുന്നത്.
ബി.ജെ.ഡിയുടെ 18 വര്‍ഷങ്ങളില്‍ തകര്‍ന്നുപോയ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് തകര്‍ന്നതോടെ അധികാരമോഹികളായ നിരവധി നേതാക്കള്‍ ബി.ജെ.പിയിലേക്ക് കുടിയേറിക്കഴിഞ്ഞു. ഇതിനുദാഹരണമാണ് ഒഡിഷയുടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിദര്‍ ഗമങ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒഡിഷയില്‍ നടത്തിയ പര്യടനങ്ങള്‍ക്ക് സംസ്ഥാനത്ത് പാര്‍ട്ടിയെ പുനര്ജീവിപ്പിക്കാന് സാധിച്ചിട്ടില്ല. 2000ത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 26ഉം 2004ല്‍ 38ഉം 2009ല്‍ 17ഉം 2014ല്‍ 16ഉം സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഏതാണ്ടണ്ട് അസാധ്യമായ അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഏറെ സ്വാധീനമുണ്ടണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ ആ പാര്‍ട്ടികള്‍ ഓരോ നിയമസഭാ സീറ്റുകളില്‍ ഒതുങ്ങുന്നു.
നവീന്‍ പട്നായിക്കിനു ശേഷം ബി.ജെ.ഡിയുടെ ഭാവി എന്ത്? 2019ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒഡിഷയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായി ഉയര്‍ന്നുവരുന്ന ചോദ്യമാണിത്. 41 ലക്ഷം അംഗങ്ങളുണ്ടെങ്കിലും ബി.ജെ.ഡിക്ക് നല്ലൊരു നേതൃത്വനിരയില്ല. ബി.ജെ.ഡിയുടെ സാധാരണ ഭടനും സര്‍വസൈന്യാധിപനും നവീന്‍ പട്നായിക് തന്നെ. പാര്‍ട്ടിക്ക് നേതൃശേഷിയുള്ള യുവനിരയോ വനിതാ നേതൃത്വമോ ഇല്ല. വിവാഹം കഴിക്കാത്ത നവീന്‍ പാര്‍ട്ടിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ സന്താനങ്ങളില്ല. നവീന്റെ സഹോദരങ്ങളായ പ്രേം പട്നായിക്കിനും ഗീതാ പട്നായിക്കിനും രാഷ്ട്രീയത്തില്‍ താല്പര്യവുമില്ല.
പ്രേം പട്നായിക്കിന്റെ മകന് അരുണ്‍ പട്നായിക്കിനെ നവീന്റെ പിന്‍ഗാമിയായി ഒറിയ മാധ്യമങ്ങള്‍ ഉയര്ത്തിക്കാണിച്ചിരുന്നെങ്കിലും തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് അരുണ്‍ വ്യക്തമാക്കിയിട്ടുണ്ടണ്ട്. ചുരുക്കത്തില്‍ ഒറിയ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇപ്പോള്‍ നിരന്തരം ഉയരുന്നതും ഉത്തരമില്ലാത്തതുമായ രണ്ടണ്ടു ചോദ്യങ്ങള്‍ നവീന്‍ പട്നായിക് എന്ന മുഖ്യമന്ത്രിക്ക് എത്രനാള്‍, നവീനു ശേഷം ബി.ജെ.ഡിയുടെ ഭാവി എന്താണ് എന്നിവയാണ്. മൂന്നാമതൊരു സാങ്കല്‍പ്പിക ചോദ്യം കൂടി അടുത്തകാലത്തായി ഒറിയ രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്നുണ്ടണ്ട്. കേന്ദ്രത്തില്‍ തൂക്കു മന്ത്രിസഭ ഉണ്ടണ്ടായാല് ബി.ജെ.ഡി ആരുടെകൂടെ നില്‍ക്കുമെന്ന്. ഉത്തരം നല്‍കുന്നത് എളുപ്പമല്ലെങ്കിലും ബി.ജെ.പിയുമായി ബി.ജെ.ഡി സഖ്യത്തില്‍ ഏര്‍പ്പെടാനാണ് സാധ്യത കൂടുതല്‍. ബി.ജെ.ഡിയുടെ രാഷ്ട്രീയ എതിരാളി ബി.ജെ.പി ആണെങ്കിലും ബി.ജെ.ഡിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് അകലം അധികമില്ല. 2018ലെ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡിയിലെ ഒന്‍പത് അംഗങ്ങള്‍ എന്‍.ഡി.എ യുടെ സ്ഥാനാര്‍ഥി ഹരിവന്ഷ് നാരായണ്‍ സിങിന് അനുകൂലമായി വോട്ട് ചെയ്തത് പുതിയ മാറ്റങ്ങളുടെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ബി.ജെ.ഡിക്ക് കോണ്‍ഗ്രസിനേക്കാള്‍ എളുപ്പത്തില്‍ സഖ്യമുണ്ടാക്കാന്‍ സാധിക്കുക പഴയ സഖ്യകക്ഷിയായ ബി.ജെ.പിയുമായിട്ടാണ്.ബിജു പട്നായിക്കിന്റെ കോണ്‍ഗ്രസ് വിരോധം ഇപ്പോഴും നവീന്‍ കാത്തു സൂക്ഷിക്കുന്നുണ്ടണ്ട്. ബി.ജെ.പിയുമായി ബി.ജെ.ഡി സഖ്യമുണ്ടണ്ടാക്കിയാല് എന്‍.ഡി.എയ്ക്ക് ഏറെ ഗുണം ചെയ്യും.
വരാനിരിക്കുന്ന നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യത ബി.ജെ.ഡിക്കു തന്നെയാണ്. എത്രമാത്രം ജനസമ്മതി നവീന്‍ പട്നായിക്കിന് ഉണ്ടെന്നതിന്റെ ഉത്തരം ഈ തെരഞ്ഞെടുപ്പുകള്‍ നല്‍കും. ചുരുക്കത്തില്‍ രാജ്യത്തിനെന്നപോലെ ഒഡിഷയ്ക്കും ബി.ജെ.ഡിക്കും നവീന്‍ പട്നായിക്കിനും നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍
National
• 3 months agoഎം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
Kerala
• 3 months agoഎല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?
National
• 3 months agoയു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
National
• 3 months agoജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• 3 months agoവിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• 3 months agoനിപ ബാധിച്ച് മരിച്ച 24 കാരന് ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍
Kerala
• 3 months agoആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• 3 months ago'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 3 months agoകെജ്രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• 3 months agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• 3 months agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 3 months agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 3 months agoഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്കി കോടതി
National
• 3 months agoഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി
uae
• 3 months agoഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
oman
• 3 months agoനിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്ക് കാറ്റഗറിയില്‍ 104 പേര്; പത്ത് പേര് ചികിത്സയില്‍
Kerala
• 3 months agoകറന്റ് അഫയേഴ്സ്-16-09-2024
PSC/UPSC
• 3 months agoഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ
159 ദുരിതാശ്വാസ വിമാനങ്ങളിൽ 10,000 ടൺ ഭക്ഷണവും മെഡിക്കൽ വസ്തുക്കളും ഉൾപ്പെടെ 230 മില്യൺ ഡോളർ സഹായമെത്തിച്ചു