ബി.ജെ.പി പട്ടിക ഇന്ന്; കെ. സുരേന്ദ്രന്റെ കാര്യത്തില്‍ അനിശ്ചിതത്വം
ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. രണ്ടു ദിവസമായി തുടര്‍ന്ന ചര്‍ച്ചയ്ക്ക് ശേഷം പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.
പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. പത്തനംതിട്ടയും തൃശൂരും നഷ്ടമായ കെ. സുരേന്ദ്രന് ഏത് സീറ്റു നല്‍കുമെന്നതാണ് ചര്‍ച്ചകളില്‍ സങ്കീര്‍ണ വിഷയമായി തുടരുന്നത്. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയെയാണ് മത്സരിപ്പിക്കുക. പത്തനംതിട്ടയില്‍ മത്സരിക്കണം എന്നകാര്യത്തില്‍ പി.എസ് ശ്രീധരന്‍പിള്ള നിലപാട് കടുപ്പിച്ചതാണ് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തിരിച്ചടിയായത്.
ഇതോടെ തൃശൂരില്‍ സുരേന്ദ്രനെ പരിഗണിച്ചു. എന്നാല്‍ തൃശൂര്‍ വിട്ട് നല്‍കാനാകില്ലെന്നാണ് ബി.ഡി.ജെ.എസ് നിലപാട്. ഇക്കാര്യം തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. പത്തനംതിട്ടയോ, തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന് ദേശീയ നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുമുണ്ട്. സുപ്രധാന മണ്ഡലങ്ങളിലൊന്നില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ആര്.എസ്.എസ് ആവശ്യം. ഇക്കാര്യത്തില്‍ സമ്മര്‍ദം മറികടക്കാന്‍ ആയില്ലെങ്കില്‍ ശ്രീധരന് പിള്ളക്ക് പത്തനംതിട്ടയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. എറണാകുളവും കോഴിക്കോടും ബി.ഡി.ജെ എസും ബി.ജെ.പിയും വെച്ചുമാറാനും തീരുമാനമായിട്ടുണ്ട്. എറണാകുളത്ത് എ,എന്‍ രാധാ കൃഷ്ണനും അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് സാധ്യതാ പട്ടികയിലുള്ളത്.
ആറ്റിങ്ങലില്‍ പി.കെ കൃഷ്ണദാസ് മത്സരിച്ചേക്കും. എം.ടി രമേഷിനെ പത്തനം തിട്ടയിലും ശോഭാ സുരേന്ദ്രനെ പാലക്കാട്ടും പരിഗണിക്കാത്തതിനാല്‍ മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കാനില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലക്കാട് സി. കൃഷ്ണ കുമാറാകും സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."