HOME
DETAILS

നിനക്കു നിന്റെ തടി, എനിക്ക് എന്റെ തടി..

  
backup
June 27 2018 | 18:06 PM

ninakkuente-tadi

കുറെ നാളായി ഭാര്യ പറയുന്നതാണ് മനുഷ്യാ,നിങ്ങള്‍ ഈ തടിയും വയറുമൊന്ന് കുറയ്‌ക്കെന്ന്. അല്ലെങ്കില്‍ പാടത്ത് വച്ചിരിക്കുന്ന കോലത്തിന്റെ മട്ടില്‍ സ്‌ളിം ബ്യൂട്ടിയായി നടക്കുന്ന അവള്‍ക്ക് എന്നോടൊപ്പം നടക്കാന്‍ കുറച്ചിലാണു പോലും. തടി കുറയ്ക്കാന്‍ ആഗ്രഹമില്ലാതിരുന്നിട്ടല്ല,ഓരോരുത്തര്‍ പറഞ്ഞു തരുന്ന വ്യായാമങ്ങള്‍ ചെയ്തു വരുമ്പോള്‍ ഇപ്പോഴുള്ള സമയം തികയാതെ വരും. അല്ലെങ്കില്‍ തന്നെ അളന്നു തൂക്കിയുള്ള ഒരു സമയക്രമത്തിലാണ് കാര്യങ്ങളുടെ പോക്ക്. രാവിലെ ഓടിപ്പിടിച്ച് റെഡിയായി റോഡില്‍ വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ് പോയിട്ടുണ്ടാവും. അടുത്ത ബസ്പിടിച്ചു ചെല്ലുമ്പോള്‍ ട്രെയിനും പോയിട്ടുണ്ടാവും. തിരികെ ബസ് സ്റ്റോപ്പില്‍ വന്ന് ബസിലാണ് പലപ്പോഴും ഓഫീസിലേക്കുള്ള യാത്ര. അവിടെ പത്ത് മണിക്ക് മുമ്പെത്തിയാല്‍ അതു തന്നെ ഭാഗ്യം.


അങ്ങനെ പോകുന്നതിനിടയില്‍ വയറും തടിയും കുറയ്ക്കാന്‍ രാവിലെ വ്യായാമവും കൂടി ചെയ്യാന്‍ തുടങ്ങിയാല്‍ എന്താവും സ്ഥിതി. എങ്കിലും ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ വാട്‌സാപ്പില്‍ നിന്നോ ഫെയിസ് ബുക്കില്‍ നിന്നോ പ്രിയതമക്ക് കിട്ടിയ ഒരു ഒറ്റമൂലി പരീക്ഷിക്കാമെന്ന് തീരുമാനിച്ചു. പൊതീനയും ചെറുനാരങ്ങയും ഇഞ്ചിയും കുക്കുമ്പറുമൊക്കെ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിച്ച ആ നാളുകളാണ് എന്റെ ജീവിതത്തിലെ ഏറ്റവും കയ്‌പ്പേറിയ ദിനങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. വണ്ണം കുറഞ്ഞില്ലെന്ന് മാത്രമല്ല കുറയ്ക്കാനുള്ള സാധനങ്ങള്‍ വാങ്ങിയ വകയില്‍ പോക്കറ്റിലെ കാശു കുറഞ്ഞത് മിച്ചം. അതോര്‍ത്തുള്ള ടെന്‍ഷന്‍ മൂലമെങ്കിലും അല്‍പം വണ്ണം കുറഞ്ഞാല്‍ മതിയായിരുന്നു.


ഒരു ദിവസം പത്രം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് എതോ പരസ്യവും കാണിച്ചു കൊണ്ട് പ്രിയതമ ഓടിവന്നത്. ''ഇതു കണ്ടോ,അല്ലെങ്കില്‍ തന്നെ ഈ ചേട്ടന്‍ ആവശ്യമുള്ളതൊന്നും കാണില്ല..'' അവളുടെ ഓട്ടവും വെപ്രാളവുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ കാണാതെ പോയ വല്ല വാര്‍ത്തയും കണ്ടുപിടിച്ചു കൊണ്ടു വരികയാണോ എന്ന് സംശയിച്ചു. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ടാക്‌സ് വേണ്ടെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച വാര്‍ത്ത വായിച്ചതു പോലുള്ള സന്തോഷം അവളുടെ മുഖത്തുണ്ട്.


അതൊന്നുമല്ല കാര്യമെന്ന് അടുത്തു വന്നപ്പോഴാണ് മനസ്സിലായത്. അവള്‍ കാണിച്ച പരസ്യം സ്ഥിരം കാണുന്നതാണ്. അതുകൊണ്ട് അത്ര കാര്യമായി അതു ശ്രദ്ധിക്കാറുമില്ല. ഒാരോ പരസ്യവും വായിച്ച് അതിന്റെ പുറകെ പോകാന്‍ തുടങ്ങിയാല്‍ പിന്നെ അതിനല്ലേ സമയം കാണൂ. 'കടന്നു വരൂ, തടി കുറയ്ക്കാം' എന്നാണ് തലക്കെട്ട്. എതോ പച്ചമരുന്നാണ്. വര്‍ഷങ്ങളോളമുള്ള ഗവേഷണ നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമായി വികസിപ്പിച്ചെടുത്തതാണെന്നാണ് അവകാശ വാദം. ഇനി നമ്മള്‍ കൂടി ഉപയോഗിച്ച് തടി കുറച്ചാല്‍ മതിയെന്ന മട്ടിലാണ് പരസ്യത്തിന്റെ പോക്ക്. തമാശ അതല്ല,അതിനോടൊപ്പം തന്നെ തടി കൂട്ടാനുള്ള മരുന്നിന്റെ പരസ്യവുമുണ്ട്. അതും ഈ കമ്പനിയുടേത് തന്നെ. ഏതൊക്കെ വഴിയാണ് കാശുവരുന്നതെന്ന് ആരു കണ്ടു?'' മരുന്നു വാങ്ങാന്‍ നമുക്ക് ഒരുമിച്ച് തന്നെ പോകാം. വണ്ണം കൂട്ടാനുള്ള മരുന്നുമുണ്ടല്ലോ..''


''തല്‍ക്കാലം നിങ്ങളൊന്ന് വാങ്ങി പരീക്ഷിച്ചു നോക്ക്. ശരിയാകുകയാണെങ്കില്‍ ഞാനും വരാം. അല്ലെങ്കില്‍ തന്നെ എനിക്ക് അത്ര തടി കുറവൊന്നുമില്ല.നിങ്ങള്‍ ഇടക്കിടയ്ക്ക് വഴക്കിടുന്നതു കൊണ്ടാണ് ഞാന്‍ നന്നാകാത്തത്..'' അത് ശരിയാണ്, സ്വഭാവം കൂടി അല്‍പം നന്നായിരുന്നെങ്കില്‍ അവളെന്നേ നന്നായേനെ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഏതായാലും നാളെയാകട്ടെ ഞാന്‍ തന്നെ പോയി നോക്കാം..എപ്പോഴും പരീക്ഷണ വസ്തു ഞാന്‍ തന്നെയാണല്ലോ..


പിറ്റേന്ന് രാവിലെ പത്രമെടുത്ത് നിവര്‍ത്തുമ്പോള്‍ ആദ്യം കണ്ടത് തടിയന്‍ അക്ഷരങ്ങളില്‍ കൊടുത്തിരിക്കുന്ന ആ വാര്‍ത്ത തന്നെയാണ്. ''വ്യാജഡോക്ടര്‍ അറസ്റ്റില്‍'' വര്‍ഷങ്ങളായി തടി കൂട്ടാനും കുറയ്ക്കാനുമുള്ള മരുന്നെന്ന പേരില്‍ വ്യാജമരുന്ന് വിറ്റ ഡോക്ടറെ പൊലിസ് അറസ്റ്റു ചെയ്തു. മരുന്ന് കഴിച്ച് ഒരു ഫലവും കിട്ടാതിരുന്ന സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതിയിലാണ് റെയ്ഡും അറസ്റ്റും..


ഭാര്യയെ വിളിച്ച് വാര്‍ത്ത കാണിച്ചു കൊടുത്തപ്പോഴാണ് എനിക്കൊരു സമാധാനമായത്. ഏതായാലും ഇനിയെങ്കിലും നമ്മള്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു, എനിക്ക് എന്റെ തടി,നിനക്കു നിന്റെ തടി..!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago
No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago