തൊഴിലുറപ്പ് വേതനകുടിശ്ശിക വിതരണം നടത്തണം: യൂത്ത്‌ലീഗ്
പാലക്കാട് : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള വേതന കുടിശ്ശിക ഉടന്‍ വിതരണം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ സാജിത് , ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസകാലയളവില്‍ ജില്ലയിലെ ഒന്നരലക്ഷത്തിലധികംവരുന്ന തൊഴിലാളികള്‍ക്ക് പണിയെടുത്ത കൂലി ലഭിച്ചിട്ടില്ല. എഴുപത് കോടി രൂപയോളം കുടിശ്ശിക വന്നിട്ടും ഇത് വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. തൊഴിലുറപ്പ് സംബന്ധിച്ചു കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട തുക നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടായ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായത് . വിഷു , ഈസ്റ്റര്‍ പ്രമാണിച്ചു കൂലിലഭിക്കുമെന്ന് പ്രതീക്ഷിച്ച തൊഴിലകള്‍ നിരാശയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് . തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കൃത്യമായി ലഭിച്ചുകൊണ്ടിരിക്കെ പാവപ്പെട്ടതൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്നത് കൊടുംക്രൂരതയാണ്. ഏറ്റവും അടുത്ത ദിവസത്തിനുള്ളില്‍ തൊഴിലാളികളയുടെ കൂലി കുടിശ്ശിക വിതരണം നടത്തണമെന്നും ഇക്കാര്യത്തില്‍ ഇനിയും അലസത തുടര്‍ന്നാല്‍ യൂത്ത് ലീഗ് പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും ജില്ലാ ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."