മത വിദ്യയുടെ പോഷണത്തിന് സമൂഹത്തിന്റെ മന:സാക്ഷി ഉണരണം: എം.എം മുഹ്‌യുദ്ദീന്‍ മൗലവി
കോട്ടയം: നവീന സാങ്കേതിക സംവിധാനങ്ങളുടെ പ്രളയത്തില്‍ വിവര കൈമാറ്റങ്ങള്‍ ഏറെ നടക്കുമ്പോഴും നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ് നില നില്‍കുന്നതെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം. മുഹ്‌യുദ്ദീന്‍ മൗലവി പറഞ്ഞു. ശരിയായ വിശ്വാസവും സത്യസന്ധമായ കര്‍മ്മപാതയും മുറുകെ പിടിക്കുകയാണ് പരിഹാരം. അതിനായി പൊതു സമൂഹം ഉണര്‍ന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ബാല്യ കാലം മുതല്‍ക്ക് തന്നെ മതപരമായും സാംസ്‌കാരികപരമായും സദാചാര ബോധം നല്‍കുന്നതില്‍ രക്ഷകര്‍ത്താക്കളും പൊതു സമൂഹവും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയില്‍ മൂന്ന് ദിവസമായി നടന്നു വന്ന സുന്നി മഹല്ലു ഫെഡറേഷന്റയും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മദ്‌റസ്സ മാനേജ്‌മെന്റ് അസോസിയേഷന്റെയും ജില്ലാ പര്യടന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി പഴയപള്ളി കറുത്ത തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുന്നി മഹല്ലു ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഹാജി എസ്.എം. ഫുആദ് അദ്യക്ഷനായിരുന്നു. സെക്രട്ടറി മുഹമ്മദ് ഹാരിസ് സ്വാഗതം പറഞ്ഞു. നമ്മുടെ കര്‍മ്മ രംഗം എന്ന വിഷയത്തെ ആസ്പദിച്ച് എസ്.എം.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി മഹ്മൂന്‍ ഹുദവിയും അര നൂറ്റാണ്ട് പിന്നിട്ട ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ കര്‍മ്മ പദ്ധതികളെ കുറിച്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ മാനേജര്‍ എം.എ. ചേളാരിയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പഴയപള്ളി ചീഫ് ഇമാം ഉമര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കുടക് അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി മലപ്പുറം, അബ്ദുല്‍ഖാദര്‍ കൊച്ച് കാഞ്ഞിരം, കെ.കെ. ഫരീത് കുഞ്ഞ് , ശരീഫ് കുട്ടി, അബൂസ്വാലിഹ് ഹാജി, ഒ.എം. ശരീഫ് ദാരിമി, കെ.കെ. ഫരീദുദ്ദീന്‍ മുസ്‌ലിയാര്‍, എ.വി. സുലൈമാന്‍ മുസ്‌ലിയാര്‍, കുഞ്ഞുമൊയ്തീന്‍ മുസ്‌ലിയാര്‍, സുബൈര്‍ മൗലവി, മുഹമ്മദ് അലി മുസ്‌ലിയാര്‍, മുഹമ്മദ് ബഷീര്‍ അല്‍ഖാസിമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തലയോലപ്പറമമ്പ് റേഞ്ച് പ്രസിഡന്റ് അസീസ് ബാഖവി, ടി.കെ. അന്‍സര്‍ എന്നിവര്‍ പ്രസംഗിച്ചു. സമസ്ത 2015ല്‍ നടത്തിയ പൊതു പരീക്ഷയില്‍ ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്ക നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമന്റോ വിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."