കേരളത്തിലേക്ക് ഇന്ന് എട്ട് വിമാനങ്ങള്‍
ദുബൈ: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്ന് ആരംഭിക്കും. ഇന്നു ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുന്ന ഒന്‍പത് വിമാനങ്ങളില്‍ എട്ട് സര്‍വിസുകളും കേരളത്തിലേക്കാണ്. ഏഴെണ്ണം യു.എ.ഇയില്‍നിന്നും ഒന്ന് ബഹ്‌റൈനില്‍ നിന്നുമാണ്. മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാന സര്‍വിസുകള്‍ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുണ്ടാകും.
അബൂദബി - ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1116 യു.എ.ഇ സമയം രാവിലെ 11.25ന് പുറപ്പെട്ട് വൈകിട്ട് 04.30ന് തലസ്ഥാനത്തെത്തും. ഐ.എക്‌സ് 1434 ദുബൈ - കൊച്ചി രാവിലെ 11.50ന് പുറപ്പെട്ട് 05.25നും ഐ.എക്‌സ് 1746 ദുബൈ - കണ്ണൂര്‍ ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് 06.00നും ഐ.എക്‌സ് 1348 അബൂദബി - കോഴിക്കോട് ഉച്ചയ്ക്ക് 01.20ന് പുറപ്പെട്ട് ഏഴിനും ഐ.എക്‌സ് 1538 അബൂദബി - തിരുവനന്തപുരവും ഐ.എക്‌സ് 1344 ദുബൈ - കോഴിക്കോടും വൈകിട്ട് 03.20ന് പുറപ്പെട്ട് രാത്രി 09.00നും ഐ.എക്‌സ് 1540 ദുബൈ - തിരുവനന്തപുരം വൈകിട്ട് 05.20 പുറപ്പെട്ട് 11.00നും ഐ.എക്‌സ് 1716 അബൂദബി - കണ്ണൂര്‍ വൈകിട്ട് 05.30ന് പുറപ്പെട്ട് 11.00നും ഐ.എക്‌സ് 1376 ബഹ്‌റൈന്‍ കോഴിക്കോട് വൈകിട്ട് 04.10ന് പുറപ്പെട്ട് 11.00നും എത്തിച്ചേരുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."