HOME
DETAILS
MAL
റോഡ് നവീകരണം: പൊടി ശല്യം ദുരിതമായിമാറി
backup
April 13 2017 | 19:04 PM
ഷൊര്‍ണൂര്‍: റോഡ് നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതുമൂലമുള്ള പൊടി ശല്യം സമീപവാസികള്‍ക്ക് ദുരിതമായിമാറി. പൊതുവാള് ജംഗ്ഷന് മുതല്‍ കാരക്കാട് കവളപ്പാറ റോഡ് വീതി കൂട്ടി ടാറിങ്ങ് നടത്തുന്നത്. റോഡിന്റെ ഇരുവശവും വീതി കൂട്ടുന്ന ജോലിയും റോഡിലുള്ള കുഴിയില്‍ ജല്ലിയും പാറപ്പൊടിയും നികത്തുന്ന ജോലികളാണ് നടന്നു വരുന്നത്.
വാഹനങ്ങള്‍ പോകുന്നതും കാറ്റുമൂലം റോഡിനോട് ചേര്‍ന്നുള്ള ഇരുവശങ്ങളിലുള്ള വീടുകളിലേക്ക് പൊടി എത്തുന്നത്. റോഡിലൂടെ യാത്ര ചെയ്യണമെങ്കില്‍ മൂക്ക് പൊത്തി പിടിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ജോലികള്‍ പൊതുവാള് ജംഗ്ഷനില്‍ എത്തി കഴിഞ്ഞു. ഇതിനു പുറമേ ഇരുവശത്തുള്ള ഒട്ടുമിക്ക വീടുകളിലെ ലൈന്‍ ഫോണുകളും നിശ്ചലമായി. ജെ.സി.ബി. ഉപയോഗിച്ച് ചാലുകള്‍ എടുക്കുമ്പോള്‍ ഫോണ്‍ ലൈനുകള്‍ പൊടിപോകുന്നതുമൂലമാണ് ഫോണുകള്‍ നിശ്ചലമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."