HOME
DETAILS
MAL
സിന്ധുവും സൈനയും മലേഷ്യന്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍
backup
June 27 2018 | 18:06 PM
ക്വലാലംപുര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി.വി സിന്ദുവും സൈന നെഹ്‌വാളും മലേഷ്യന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജപ്പാന്റെ അയ ഒഹേരിയെ പരാജയപ്പെടുത്തിയാണ് സിന്ധു പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 26-24, 21-15 എന്ന സ്‌കോറിനാണ് സിന്ധു ജപ്പാന്‍ താരത്തെ പരാജയപ്പെടുത്തിയത്. 45 മിനുട്ട് നീണ്ടു നിന്ന മത്സരത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. 21-12, 21-16 എന്ന സ്‌കോറിന് ജപ്പാന്‍ താരം യിപ് പുയി യിന്നിനെയാണ് സൈന പരാജയപ്പെടുത്തിയത്. അടുത്ത മത്സരത്തില്‍ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയാണ് സൈനയുടെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."