ഗ്രൂപ്പ് എച്ചില് ഇന്ന് വന്‍കരാ യുദ്ധങ്ങള്‍
മോസ്കോ: ഗ്രൂപ്പ് ജിയിലേയും ഗ്രൂപ്പ് എച്ചിലേയും അവസാന മത്സരങ്ങള്‍ ഇന്ന് നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗല്‍ കൊളംബിയയെ നേരിടും.
ഏഷ്യന്‍ ശക്തികളായ ജപ്പാനും പോളണ്ടും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു മത്സരം. ജി ഗ്രൂപ്പില്‍ ഇന്ന് ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലുള്ള ക്ലാസിക് പോരാട്ടവുമുണ്ട്. ഇരു ടീമുകളും നേരത്തെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ട് ഇന്ന് ജയിക്കുകയാണെങ്കില്‍ മോസ്റ്റ് എന്റര്‍ടൈനിങ് ടീമെന്ന ഫിഫയുടെ ബഹുമതി ലഭിക്കും. ഗ്രൂപ്പില്‍ നിന്ന് പുറത്തായ പാനമയും തുനീഷ്യയും തമ്മിലാണ് മറ്റൊരു മത്സരം. ഈ മത്സരത്തിന് പ്രാധാന്യമില്ലെങ്കിലും അവസാത്തെ ഒരു മത്സരമെങ്കിലും ജയിക്കണമെന്ന ആഗ്രഹത്തിലായിരിക്കും ഇരു ടീമുകളും. ഗ്രൂപ്പ് എച്ചിലാണ് കൂടുതല്‍ സങ്കീര്‍ണമായ മത്സരങ്ങള്‍ നടക്കുക. രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ജപ്പാനാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഇന്ന് പോളണ്ടിനെതിരേ ജയിച്ചാല്‍ ഏഴു പോയിന്റുമായി പ്രീക്വാര്‍ട്ടറിലെത്താം. അതേസമയം, നാലു പോയിന്റുള്ള സെനഗലും മൂന്ന് പോയിന്റുള്ള കൊളംബിയയും തമ്മിലാണ് മറ്റൊരു മത്സരം. ഇതില്‍ കൊളംബിയ ജയിച്ചാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ലഭിക്കും. മത്സരം സമനിലയിലായാലും സെനഗലിന് പ്രീക്വാര്‍ട്ടറിലേക്കുള്ള വഴി തെളിയും. പോയിന്റൊന്നുമില്ലാതെ നാലാം സ്ഥാനത്ത് നില്ക്കുന്ന പോളണ്ട് ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ് നേരത്തെ പുറത്തായതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."