മലേഷ്യന്‍ ഡോക്ടര്‍മാരുടെ പെരുന്നാള്‍ ആശുപത്രിയില്‍
ക്വാലാലംബൂര്‍: കുടുംബത്തോടൊപ്പം ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാമെന്ന ആഗ്രഹം നടന്നില്ലെങ്കിലും ജോലിയില്‍ ആത്മാര്‍ഥത കാണിക്കാന്‍ സാധിച്ച സംതൃപ്തിയിലാണ് മലേഷ്യയിലെ ഡോക്ടര്‍മാര്‍. രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിശ്രമിക്കാനോ ആഘോഷിക്കാനോ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒട്ടും സമയമില്ലായിരുന്നു. രാജ്യത്ത് 115 പേരാണ് മഹാമാരി ബാധിച്ച് ഇതുവരെ മരിച്ചത്.
ഇന്തോനേഷ്യ ഉള്‍പ്പെടെ മറ്റു പല മുസ്‌ലിം രാജ്യങ്ങളിലും ഡോക്ടര്‍മാര്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനായില്ല. മിക്കവരും ആശുപത്രിയില്‍ ഈദ് ആഘോഷിച്ചു. 479 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചതോടെ ഇന്തോനേഷ്യയിലെ കൊവിഡ് രോഗികള്‍ 22,750 ആയി. 1,391 പേര്‍ മരിച്ചതോടെ ചൈന കഴിഞ്ഞാല്‍ കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ച രാജ്യമായി ഇന്തോനേഷ്യ.
നിശാക്ലബുകള്‍ തുറന്ന് ചൈബെയ്ജിങ്: കൊവിഡ് നിയന്ത്രണവിധേയമായതോടെ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം നേരത്തെ തുറന്ന ചൈനയിലിപ്പോള്‍ നിശാ ക്ലബുകളും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. പേരും മൊബൈല്‍ നമ്പറും നല്‍കിയ ശേഷമാണ് ആളുകളെ അകത്തേക്കു കടത്തുന്നത്. അതിനു മുന്‍പേ ശരീരോഷ്മാവ് പരിശോധിക്കും. മാസ്‌ക് നിര്‍ബന്ധമില്ല. എന്നാല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എപ്പോഴും ഉപയോഗിക്കാം. എങ്കിലും ആളുകള്‍ മാസ്‌ക് അണിഞ്ഞ് തന്നെയാണ് വരുന്നതെന്ന് ഫോട്ടോകള്‍ കാണിക്കുന്നു. ആളുകള്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയിലാണെന്ന് ഷാങ്ഹായിയിലെ ഒരു നിശാ ക്ലബ് ഉടമ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."