HOME
DETAILS
MAL
കിള്ളിമംഗലം ബാങ്ക് കമ്മ്യൂനിറ്റിഹാള്‍ ഉദ്ഘാടനം 17ന്
backup
April 13 2017 | 19:04 PM
പാഞ്ഞാള്‍:കിള്ളിമംഗലം കര്‍ഷക സര്‍വിസ് സഹകരണ ബാങ്ക് പാഞ്ഞാള്‍ ശാഖയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കമ്മ്യൂനിറ്റി ഹാളിന്റേയും മൈബാങ്ക്,കോപൈസ എന്നീ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും.രാവിലെ 11ന് കെ.മുരളീധരന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് എം.ബി.ഗിരിജവല്ലഭന്‍ അധ്യക്ഷനാകും.200ഓളം പേര്‍ക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്മ്യൂനിറ്റി ഹാളാണ് പണികഴിപ്പിച്ചിട്ടുള്ളത്.ആര്‍.ടി.ജി.എസ്.ഉദ്ഘാടനം,ഫോട്ടോ അനാഛാദനം എന്നിവയും നടക്കുമെന്ന് ഭാരവാഹികളായ ബാങ്ക് പ്രസിഡന്റ് എം.ബി.ഗിരിജവല്ലഭന്‍,പി.എം.അമീര്‍,ടി.സി.രാമകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."