മാതൃകയായി നാല് നഗരങ്ങള്‍
കേന്ദ്രം പട്ടിക പുറത്തിറക്കി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ നാല് നഗരങ്ങള്‍ മാതൃകാപരമായ പങ്ക് വഹിച്ചതായി കേന്ദ്രം. ജയ്പുര്‍, ഇന്‍ഡോര്‍, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളെയാണ് കേന്ദ്രം കൊവിഡ് വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്ത് മാതൃക കാട്ടിയ നഗരങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്തതും കുറഞ്ഞ
മരണനിരക്ക് രേഖപ്പെടുത്തിയതുമാണ് ഈ നഗരങ്ങളുടെ നേട്ടമെന്നും കേന്ദ്രം വിശദീകരിക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ മുനിസിപ്പല്‍ സ്ഥാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡിനെ കൈകാര്യം ചെയ്ത രീതി മുന്‍സിപ്പല്‍ ഭരണസ്ഥാപനങ്ങള്‍ വിശദീകരിച്ചു.
ഇതുപ്രകാരം മെട്രോപോളിറ്റന്‍ നഗരങ്ങളായ ജയ്പുര്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങളെ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്ത രീതി, ചെന്നൈ, ബെംഗളൂരു നഗരങ്ങള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടായിട്ടും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു എന്നീ കാര്യങ്ങളില്‍ മാതൃകയാണെന്നും കണ്ടെത്തി.
രാജ്യത്തെ പല മുനിസിപ്പാലിറ്റികളും കൊവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലതരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കേസുകള്‍ ഇരട്ടിക്കുന്ന തോത്, കൂടുതല്‍ കേസുകള്‍കൂടുതല്‍ മരണം, സമ്പര്‍ക്കത്തെ നിരീക്ഷിക്കുന്നതിലെ കാര്യക്ഷമതക്കുറവ് തുടങ്ങിയവ പല നഗരങ്ങളെയും അലട്ടുന്നുണ്ട്. മുനിസിപ്പാലിറ്റികളിലെ ചേരികളിലും മറ്റ് ജനസാന്ദ്രതകൂടി പ്രദേശങ്ങളിലും കൊവിഡ് പ്രതിരോധനത്തിന് കനത്ത വെല്ലുവിളികള്‍ നേരിടുന്നത്.
എന്നാല്‍ ജയ്പുര്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങള്‍ കാര്യക്ഷമമായി എല്ലാ വീടുകളിലും കയറി സര്‍വേ നടത്തുകയും കൊവിഡ് ബാധിതരുടെ സമ്പര്‍ക്കങ്ങള്‍ കണ്ടുപിടിക്കുകയും ഓരോ ഹൗസിങ് ലെയ്‌നുകള്‍ തോറും പട്രോളിങ് സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു. ലോക്ക്ഡൗണ്‍ കര്‍ശനമാക്കി അണുനശീകരണമടക്കം പതിവാക്കുകയും ചെയ്തു. ഷോപ്പുകളും മില്‍ക് ബൂത്തുകളും കൃത്യമായി അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥരും പൊലിസും സദാജാഗരൂഗരായി.
ചെന്നൈയിലും ബംഗളൂരുവിലും കൊവിഡ് കേസുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും ഒരു ശതമാനം വരെയാണ് മരണ നിരക്ക്. ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇത്. മൂന്നു ശതമാനമാണ് ദേശീയ ശരാശരി.
പല നഗരങ്ങളിലും വെന്റിലേറ്ററുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തപ്പോള്‍ ചെന്നൈയും ബംഗളൂരുവും രോഗികളുടെ ആവശ്യകത മനസ്സിലാക്കി അത് ഫലപ്രദമായി വിനിയോഗിച്ചു. ഇത് രാജ്യത്തെ മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."