HOME
DETAILS
MAL
ഇന്ത്യയില്‍നിന്ന് പൗരന്മാരെ തിരിച്ചുവിളിച്ച് ചൈന
backup
May 26 2020 | 04:05 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിച്ച് ചൈന. ഡല്‍ഹിയിലെ ചൈനീസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്കാര് തുടങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചതായി എംബസി പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു.
മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് 27ന് രജിസ്റ്റര്‍ ചെയ്യാം.
കൊവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും ശരീരതാപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ കഴിയില്ല.
മടങ്ങുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവയ്ക്കരുത്. ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നോട്ടിസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."