HOME
DETAILS
MAL
ജൈവ വിഷുക്കൈനീട്ടം വിതരണം ചെയ്തു
backup
April 13 2017 | 19:04 PM
ഗുരുവായൂര്‍: സംസ്ഥാന വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന് സൊസൈറ്റിയുടെ സഹകരണത്തോടെ ഗുരുവായൂര്‍ നഗരസഭയിലെ 26-ാം വാര്‍ഡിലെ എല്ലാ വീടുകളിലേക്കും പച്ചക്കരി വിത്തുകള്‍ അടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊ.പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ സബ് ഇന്‍സ്പെകടര്‍ ആര്. ബിജു മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ്. വി. ചന്ദ്രന് അധ്യക്ഷനായി. പൂക്കോട് കൃഷിഭവന് അഗ്രകള്‍ച്ചര്‍ അസിസ്റ്റന്റ് സി.സോമസുന്ദരന്‍, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.ബി വത്സലന്‍, കുന്നംകുളം താലൂക്ക് ആശുപത്രി അസ്ഥിരോഗവിദഗ്ധന് ഡോ.ടി.ഉണ്ണികൃഷ്ണന്, മത്സ്യ ബോര്‍ഡ് ജൂനിയര്‍ എക്സിക്യുട്ടീവ് കെ.വി ഉഷ, മാധ്യമ പ്രവര്‍ത്തകരായ ലിജിത്ത് തരകന്, ഷഹീര്‍ ഗുരുവായൂര്‍, എ.ഡി പോള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."