ഗ്രാമങ്ങളില്‍ നാലിലൊരാള്‍ തൊഴില്‍രഹിതരായി
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 25.09 ശതമാനമായി ഉയര്‍ന്നു. സെന്‍ര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ ഇക്കണോമി(സി.എം.ഐ.ഇ)യാണ് കണക്കുകള്‍ പുറത്തുവിട്ടത്.
മെയ് 24ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. ഇതിനു മുന്‍പുള്ള ആഴ്ചയില്‍ നിരക്ക് 22.79 ശതമാനമായിരുന്നു.
നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ നാലുശതമാനമാണ് വര്‍ധനയുണ്ടായത്. നാലില്‍ ഒരാള്‍ക്ക് തൊഴിലില്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.
ലോക്ക് ഡൗണില്‍ ഇളുവുവരുത്തിയതോടെ ഗ്രാമീണ സമ്പദ്ഘടന ഘട്ടംഘട്ടമായി തിരിച്ചുവരുമ്പോഴാണ് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുള്ളത്.
കുടിയേറ്റതൊഴിലാളികള്‍ വ്യാപകമായി സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങിയതാണ് പ്രധാനകാരണം.
35 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് പ്രത്യേക ശ്രമിക് ട്രെയിനുകള്‍വഴി സ്വന്തം നാടുകളിലേക്കെത്തിച്ചതെന്ന് റെയില്‍വെ പറയുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണിത്.
കൂടുതല്‍ തൊഴിലാളികള്‍ തിരിച്ചെത്തുന്നതോടെ ഇത് വര്‍ധിക്കും. കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തൊഴില്‍ രഹതരുടെ എണ്ണം വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."